
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാലയും മുൻ ഭാര്യ അമൃത സുരേഷുമായുള്ള തര്‍ക്കങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ഇരുവരുടേയും മകള്‍ പങ്കുവെച്ച വീഡിയോയാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ അമൃതയും സഹോദരി അഭിരാമിയും പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ബാലയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അമൃതയുടെ പി.എ. കുക്കു എനോലയും കഴിഞ്ഞദിവസം വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിലെല്ലാം പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല.
ബാല സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലെ വാക്കുകള്‍:
ഇനി ഒരുകാര്യത്തിലും ഞാന്‍ സംസാരിക്കില്ലന്ന് വാക്ക് പറഞ്ഞിരുന്നു. ആ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. ഇനിയും പാലിക്കും. മകള്‍ പറഞ്ഞ വാക്കുകളെ ഞാന്‍ ബഹുമാനിക്കുന്നു- 100%. എന്തുപറഞ്ഞാലും എന്റെ ചോരതന്നെയാണ്. അതിനെക്കുറിച്ച് തര്‍ക്കിക്കാനോ നാലുപേര്‍ സംസാരിക്കാനോ നില്‍ക്കരുത്. എന്റെ ചോര, എന്റെ മകള്‍…
ഞാന്‍ മാറിനില്‍ക്കും എന്നാണ് പറഞ്ഞത്. ഞാന്‍ മാറി നില്ക്കും എന്ന് പറഞ്ഞ സമയത്ത് എല്ലാരും വന്ന് അഭിപ്രായം പറയുന്നത് ബഹുമാനിക്കണം. പത്ത് വര്‍ഷം ഞാന്‍ ഫൈറ്റ് ചെയ്തു. ഞാന്‍ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എന്നെക്കൊണ്ട് പറ്റുന്ന എല്ലാ മാര്‍ഗവും നോക്കിയതാണ്. കാരണം, ഞാന്‍ യഥാര്‍ഥമായി സ്നേഹിക്കുന്നു.
മൂന്നുദിവസമായി ആരാണ് കാമ്പയ്നിങ് നടത്തുന്നത്. ഇതിനെക്കുറിച്ച് ആര് ചോദിച്ചാലും ഞാന്‍ നാവ് തുറന്ന് ഒന്നും സംസാരിക്കില്ല. എന്നാല്‍, ആരും അറിയാത്ത ആളുകള്‍ കുറേപ്പേര്വന്ന് വിഷയം എടുത്ത് വീഡിയോ ഇട്ട് സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്കുവേണ്ടിയാണ്. അവര്‍ എല്ലാവരും അവരുടെ കുടുംബത്തെ നോക്കട്ടെ.
ഞാന്‍ കളി നിര്‍ത്തി ഇറങ്ങിപ്പോയി. പോയശേഷം അത് ചെയ്യും ഇത് ചെയ്യും എന്ന് പറഞ്ഞിട്ട് എന്താണ്. ഞാന്‍ പോയി…
ഡോണ്ട് വെറി, എല്ലാം നന്മയ്ക്ക്, ഞാന്‍ മടങ്ങുവാണ്, എല്ലാം നന്മയ്ക്ക്. പ്ലീസ് റസ്പെക്ട് മൈ ഡോട്ടേഴ്സ് വേഡ്സ്. ഞാനേ നിര്‍ത്തി. കുറച്ച് ചെറിയ ആളുകളൊക്കെ കേറിവന്ന് കുറേ വീഡിയോസ് അവരുടെ എക്സപീരിയന്‍സ് ഒക്കെ പറയുന്നുണ്ട്. അതും പാപ്പുവിനെ വേദനിപ്പിക്കില്ലേ.
എന്നെ വിട്ടേക്ക്. എന്റെ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. നിങ്ങളും പാലിക്കുന്നത് ന്യായമല്ലേ, ഒന്ന് ചിന്തിച്ചുനോക്ക്. നിര്‍ത്തുക. ഞാന്‍ പറയുന്നതില്‍ അര്‍ഥമുണ്ട്. ഞാന്‍ മടങ്ങിത്തരാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]