
ഇന്ത്യയെമ്പാടും ഒട്ടേറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. ഏപ്രിൽ 8-ന് താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ ആരാധകർ ഒരുങ്ങവെ ഒരു അപൂർവനേട്ടം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ദുബായിലെ മാഡം ട്യുസോ വാക്സ് മ്യൂസിയത്തിൽ അല്ലു അർജുന്റെ മെഴുകുപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചലച്ചിത്രതാരത്തിന്റെ മെഴുകുപ്രതിമ ദുബായ് മാഡം ട്യുസോ മ്യൂസിയത്തിൽ സ്ഥാപിക്കപ്പെടുന്നത്.
ബ്ലോക്ക്ബസ്റ്റര് ചിത്രം പുഷ്പ: ദി റൈസിലെ പ്രശസ്തമായ ‘താഴത്തില്ലെടാ’ എന്ന പോസിലാണ് അല്ലു അർജുന്റെ മെഴുകുപ്രതിമയുള്ളത്. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദി റൂൾ’ ആണ് അല്ലു അർജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുഷ്പ 2 തിയേറ്ററുകളിലെത്തും.
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച പുഷ്പ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. ആദ്യ ഭാഗം ഒരുക്കിയ സുകുമാർ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. രശ്മിക മന്ദന, ഫഹദ് ഫാസിൽ തുടങ്ങിയവരും പ്രധാന പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]