
നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വെച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് വിവരങ്ങൾ.
‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. ‘മനോഹരം’, ’ബീസ്റ്റ്’, ’ഡാഡ’ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം‘ ആണ് പുതിയ ചിത്രം.
വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്‘ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോൽ ‘ദി ഗ്രേറ്റ് ഫാദർ‘, ‘തട്ടത്തിൻ മറയത്ത്‘, ‘കുഞ്ഞിരാമായണം‘, ‘ക്യാപ്റ്റൻ‘, ‘കണ്ണൂർ സ്ക്വാഡ്‘ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സി‘ലും താരം സുപ്രധാന വേഷത്തിലെത്തി. റിലീസിനൊരുങ്ങുന്ന വിനീത് ചിത്രം ‘വർഷങ്ങൾക്ക് ശേഷ’ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]