
ശ്യാംജി കെ. ഭാസി നിർമാണവും സംവിധാനവും നിർവഹിച്ച ‘ശിഷ്യൻ’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബി ശശികുമാറിന്റെ നാടകസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത ‘ശിഷ്യൻ’ എന്ന റേഡിയോ നാടകത്തിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം.
കമ്പ്യൂട്ടറിന്റേയും മൊബെെലിന്റേയും ഒക്കെ കടന്നുവരവിന് മുൻപുള്ള കാലത്തിലെ കഥയാണ് ഹ്രസ്വ ചിത്രം സംസാരിക്കുന്നത്. അനുജി കെ. ഭാസിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗിന്നസ് ജയകുമാർ, രഞ്ജിത്ത് ഗന്ധർവ്, കോട്ടയം പുരുഷൻ, ശ്രീജ ത്രിക്കൊടിത്തനം, ശ്രീലക്ഷ്മി രഘുനാഥ്, ജയശ്രീ ഉപേന്ദ്രൻ, മാസ്റ്റർ എബിൻ സാം പോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ക്യാമറ: ദീപക് ആനന്ദ്, എഡിറ്റിങ്- സോബി എഡിറ്റ്ലെെൻ, സംഗീതം- പ്രേംജി കെ ഭാസി. ഭാസ് ബ്രദേഴ്സ് ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹ്രസ്വചിത്രം റിലീസായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]