
പങ്കജ് ഉധാസ് എന്ന പേരോർക്കുമ്പോൾതന്നെ കോളേജ് ജീവിതം ഓർമവരും. കാല്പനികതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. സൗമ്യമായ ചിരിയോടെ സ്വീറ്റ് റൊമാൻസിന്റെ ഉദ്ദീപിപ്പിക്കുന്ന സുന്ദരനായ ഉധാസ്. നേർമയുള്ള ശബ്ദം. അക്കാലത്ത് ജഗജിത് സിങ്ങും അനൂപ് ജലോട്ടയുമൊക്കെയും ഉണ്ടായിരുന്നെങ്കിലും ഉധാസിനെയാണ് മധുരമായി തോന്നിയത്. ഒരുപക്ഷേ, പ്രായത്തിന്റേതാകാം.
ലളിതമായി പാടുന്ന ഒരാൾ. എല്ലാവർക്കും പാടാൻപറ്റുന്ന, റിലേറ്റ് ചെയ്യാൻപറ്റുന്ന വരികൾ. ഛിട്ടി ആയി ഹെ ആണെങ്കിലും ചാന്ദീ ജെയ്സാ രംഗ് ഹെ തേരാ ആണെങ്കിലും ആഹിസ്താ ആണെങ്കിലും അതങ്ങനെത്തന്നെ. ലളിതം, സുന്ദരം എന്ന പറഞ്ഞുതന്ന ഗായകൻ. നനുത്ത കാറ്റുപോലെ ഒരനുഭവം. നിറവ് എന്നതിലുപരി മധുരമായ ഒരു മഴ കഴിഞ്ഞപോലത്തെ അനുഭവമാണ് എപ്പോഴും പങ്കജ് ഉധാസിനെ കേൾക്കുമ്പോൾ തോന്നിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]