
നടി അപൂർവ ബോസ് വിവാഹിതയായി. അടുത്ത സുഹൃത്തായ ധിമൻ തലപത്രയാണ് വരൻ. മലര്‍വാടി ആർട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നടി.
ധിമന്റെ വീട്ടുകാരുടെ ആചാരപ്രകാരമുള്ള ബംഗാൾ സ്റ്റെെൽ വിവാഹമാണ് നടന്നത്. ഡിസംബറിൽ രാജസ്ഥാനിൽ വെച്ചുനടന്ന വിവാഹത്തിൻ്റെ ദൃശ്യങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.
അപൂർവ സാരിയും ധിമൻ കുർത്തിയുമാണ് വിവാഹത്തിന് ധരിച്ചത്. മലയാളികൾക്ക് സുപരിചിതമല്ലാത്ത ബംഗാളി സ്റ്റെെൽ വിവാഹത്തിന്റെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് വെെറലായി. കഴിഞ്ഞ വർഷം മേയ് മാസം ഇരുവരും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടന്നിരുന്നു. ഗുരുവായൂർ വെച്ച് നടന്ന മാലയിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘പകിട’, ‘ഹേയ് ജൂഡ്’, ‘പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍’, ‘പൈസ പൈസ’, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിട്ടിട്ടുണ്ട്. സ്വിറ്റ്സര്‍ലൻ്റിലെ ജനീവയിലാണ് നടി ജോലി ചെയ്യുന്നത്.