
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലീയും ദേശീയ പുരസ്കാര ജേതാവ് അല്ലു അർജുനും പുതിയ ചിത്രത്തിനായി കെെകോർക്കുന്നുവെന്ന് റിപ്പോർട്ടുകൾ. അറ്റ്ലീ പറഞ്ഞ കഥ അല്ലു അർജുന് ഇഷ്ടമായെന്നും ഒരുമിച്ച് ചിത്രം ചെയ്യാൻ താരം സമ്മതം മൂളിയെന്നുമാണ് വിവരങ്ങൾ. ഒരു കൊമേഴ്ഷ്യൽ എന്റർടെയിനറായിരിക്കും ചിത്രം.
സുകുമാർ ഒരുക്കുന്ന ‘പുഷ്പ 2’ വിന് ശേഷമായിരിക്കും അറ്റ്ലീ ചിത്രത്തിൽ അല്ലു അർജുൻ അഭിനയിക്കുക. ഈ ചിത്രം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 2024 അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നാണ് വിവരങ്ങൾ. 2024 ജനുവരിയോടെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ചിത്രം സൺ പിക്ചേഴ്സ് നിർമിക്കുമെന്നും അനിരുദ്ധ് സംഗീതമൊരുക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പുഷ്പ 2 വിന്റെ തിരക്കിലാണ് അല്ലു അർജുൻ. ഫഹദ് ഫാസിലാണ് ഈ ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിർമ്മിക്കുന്നത്.
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കിയ ജവാൻ 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെ വിജയ്- ഷാരൂഖ് എന്നിവരെ
പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചിത്രം ചെയ്യുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ആരാധകർല പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അല്ലു അർജുൻ ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾ വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]