
ഭീഷ്മപര്‍വം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവന് നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു.
‘ജാന്‍.എ.മന്’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, മനോജ് കെ ജയന്, ശബരീഷ് വര്‍മ്മ, അശോകന്, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന് എന്നിവരാണ് മറ്റ് താരങ്ങള്‍.
അര്‍ബന്‍ മോഷന്‍ പിക്ചര്‍സും, UVR മൂവീസ്, JAAS പ്രൊഡക്ഷന്‍സ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകന് ഹരികൃഷ്ണന് ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിന് ജോര്‍ജ്ജ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ കുമാരന്, ലിറിക്സ്- വിനായക് ശശികുമാര്‍, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രന്, ആക്ഷന്‍ ഡയറക്ടര്‍- മഹേഷ് മാത്യു, സൗണ്ട് ഡിസൈന്‍- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുധീഷ് രാമചന്ദ്രന്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]