
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘വാക്സിന് വാര്’ വ്യാഴാഴ്ചയാണ് തീയറ്ററുകളില്‍ എത്തിയത്. ഇന്ത്യയുടെ കോവിഡ് പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രത്തിന് ബോക്സ് ഓഫീസില്‍ കഴിഞ്ഞ ദിവസം 85 ലക്ഷം മാത്രമാണ് നേടാനായത്. 1.70 കോടിയാണ് ഇതുവരെ നേടിയത്. 10 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെന്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നീ 11 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സും അഭിഷേക് അഗര്‍വാളും ചേര്‍ന്ന് അഗര്‍വാള്‍ ആര്‍ട്ടിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ‘ദി കശ്മീർ ഫയല്‍സി’ന് ശേഷം അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി വാക്സിന് വാര്’. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയ ദ കാശ്മീര്‍ ഫയല്‍സ് 15 കോടി മുതല്‍മുടക്കിലാണ് ഒരുക്കിയത്. 340 കോടിയോളമാണ് ചിത്രം ബോക്സ്ഓഫീസില്‍ നിന്ന് നേടിയത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹിന്ദി ചിത്രങ്ങളില്‍ ഭൂരിഭാഗവും പരാജയമായിരുന്നു. അതിനിടെയായിരുന്നു കശ്മീര്‍ ഫയല്‍സിന്റെ അപ്രതീക്ഷിത വിജയം.
അതേ സമയം വാക്സിന് വാറിനൊപ്പം ഇറങ്ങിയ ഫുക്രി 3 ആദ്യ ദിനത്തില്‍ ബോക്സ് ഓഫീസില്‍ 8.5 കോടി നേടിയിട്ടുണ്ട്. അതേ സമയം തന്നെ സെപ്തംബര്‍ 7 ന് റിലീസ് ചെയ്ത ഷാരൂഖ് ഖാന്റെ ജവാന് ഹിന്ദി ബോക്സ് ഓഫീസില്‍ ആധിപത്യം തുടരുകയാണ്. തിയേറ്ററുകളില്‍ മൂന്നാഴ്ച പിന്നിട്ട ജവാന് റിലീസ് ചെയ്ത് 22-ാമത്തെ ദിവസം 5.50 കോടി നേടി. 1043 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.
Content Highlights: The vaccine war, vivek agnihotri film struggles in box office, The Kashmir files


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]