കന്നഡ സിനിമയിലെ പുതുതലമുറ നായകരിൽ ശ്രദ്ധേയനാണ് രക്ഷിത് ഷെട്ടി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘സപ്ത സാഗരദാച്ചേ എല്ലോ: സൈഡ് 1’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി രശ്മികയേക്കുറിച്ച് രക്ഷിത് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
കന്നഡയിലെ സൂപ്പർ ഹിറ്റ് ചിത്രം കിറിക് പാർട്ടിയിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും പ്രണയത്തിലാവുകയും ചെയ്തു. 2017-ൽ രക്ഷിതും രശ്മികയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും 2018-ൽ അതിൽ നിന്നും അവർ പിന്മാറുകയായിരുന്നു. രണ്ടുപേരും സിനിമകളിൽ സജീവമാവുകയും ചെയ്തു. 2021 -ൽ പുറത്തിറങ്ങിയ പൊഗരുവിലായിരുന്നു കന്നഡയിൽ രശ്മിക അഭിനയിച്ച ഒടുവിലത്തെ ചിത്രം. കന്നഡ സിനിമയിൽ രശ്മിക അഭിനയിക്കാത്തതിനേത്തുടർന്ന് അവർക്ക് വിലക്കേർപ്പെടുത്താൻ നിർമാതാക്കൾ തയ്യാറെടുക്കുന്നതിനിടെയാണ് രക്ഷിതിന്റെ പ്രതികരണം വന്നിരിക്കുന്നത്.
സിനിമാ ലോകത്തേക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ള നടിയാണ് രശ്മികയെന്നാണ് രക്ഷിത് യൂട്യൂബ് ചാനലിനോട് പ്രതികരിച്ചത്. രശ്മികയുമായി ഇപ്പോഴും നല്ല ബന്ധം പുലർത്തുന്നുണ്ട്. സിനിമാ ലോകത്ത് അവൾക്ക് വലിയൊരു സ്വപ്നം ഉണ്ടായിരുന്നു. അതനുസരിച്ച് അവൾ ആ സ്വപ്നത്തിലേക്ക് നീങ്ങുകയാണ്. താൻ ഉദ്ദേശിച്ച ദൗത്യം നിറവേറ്റാനുള്ള ഇച്ഛാശക്തി അവൾക്കുണ്ട്. അവളുടെ നേട്ടത്തിന് നമ്മൾ പിന്തുണയ്ക്കണമെന്നും രക്ഷിത് പറഞ്ഞു.
‘സപ്ത സാഗർദാച്ചേ എല്ലോ: സൈഡ് എ’ തെലുങ്ക് പതിപ്പ് ഈ മാസം 22 ന് പുറത്തിറങ്ങിയിരുന്നു. ചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി റിലീസ് ചെയ്യാൻ നിർമ്മാതാക്കൾക്ക് പദ്ധതിയുണ്ട്. രണ്ടാം ഭാഗമായ ‘സപ്ത സാഗർദാച്ചേ എല്ലോ: സൈഡ് ബി’ ഒക്ടോബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. ‘റിച്ചാർഡ് ആന്റണി’, ‘പുണ്യകോടി’ എന്നീ ചിത്രങ്ങളാണ് രക്ഷിതിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
രൺബീർ കപൂർ നായകനാകുന്ന ‘അനിമൽ’ ആണ് രശ്മികയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അല്ലു അർജുന്റെ ‘പുഷ്പ: ദ റൂൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അവരിപ്പോൾ. റെയിൻബോ എന്ന ചിത്രവും രശ്മിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: actor rakshit shetty about rashmika mandanna, rakshit shetty interview
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]