ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുമതി വളവ്’. മാളികപ്പുറത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയും സംഗീതസംവിധാനം രഞ്ജിന് രാജും നിര്‍വഹിക്കുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സുമതിവളവ് മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ 59 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി രണ്ടാം ഷെഡ്യൂളിലേക്കു കടക്കാന്‍ ഒരുങ്ങുകയാണ് സുമതി വളവ്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ചിത്രത്തിനായി പരിശ്രമിക്കുന്ന മികച്ച ടീമിനോടൊപ്പം സുമതി വളവിന്റെ ചിത്രീകരണം അടുത്ത ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കി വേനലവധിക്കാലത്ത് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിര്‍മ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഹൊറര്‍ കോമഡി ഗണത്തിലാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്.
അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ.യു., ശ്രീജിത്ത് രവി, ബോബി കുര്യന്, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്, ചെമ്പില്‍ അശോകന്, വിജയകുമാര്‍, ശിവ അജയന്, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൗണ്ട് ഡിസൈനര്‍ എം.ആര്. രാജാകൃഷ്ണന്, ആര്‍ട്ട് അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍ ബിനു ജി. നായര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍ , മേക്കപ്പ് ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ് രാഹുല്‍ തങ്കച്ചന്, ടൈറ്റില്‍ ഡിസൈന്‍ ശരത് വിനു, പി.ആര്.ഓ. ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]