കൊച്ചി∙ എറണാകുളം നോർത്ത് പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താൻ അന്വേഷണം. പെരുമ്പാവൂർ മുടിക്കൽ സ്വദേശി എം.എസ്.അജ്മലിന്റെ പേരില് വാടകയ്ക്ക് എടുത്ത ആഡംബര ബൈക്കാണ് യുവാവ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ ഓടിച്ചത്.
ഇയാൾക്കായി റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ പുലർച്ചെ നാലരയോടെ യുവാവ് പ്ലാറ്റ്ഫോമിന്റെ രണ്ടാം നമ്പർ പ്രവേശന കവാടത്തിലൂടെ ബൈക്കുമായി പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിറഞ്ഞിരിക്കുന്ന ആളുകൾക്കിടയിലൂടെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യുവാവ് ബൈക്കുമായി പ്രവേശിക്കുന്നതു കണ്ടതോടെ ആർപിഎഫ് പിന്നാലെ പാഞ്ഞെങ്കിലും പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തേക്ക് ഓടിച്ചുപോയി. തുടർന്ന് ബൈക്ക് നിർത്തി താക്കോലുമായി ഓടി രക്ഷപെടുകയായിരുന്നു.
തൈക്കുടത്ത് ബൈക്ക് വാടകയ്ക്കു നൽകുന്ന സ്ഥാപനത്തിൽനിന്ന് ഓഗസ്റ്റ് 30നാണ് യുവാവ് ആഡംബര ബൈക്ക് വാടകയ്ക്ക് എടുത്തത്. നാലു ലക്ഷത്തോളം രൂപ വിലയുള്ള ബൈക്ക് തിരിച്ചറിയൽ കാർഡ് നൽകി ഒരു മാസത്തേക്കാണ് എടുത്തത്.
ഈ തിരിച്ചറിയൽ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയിൽവെ പൊലീസിന്റെ അന്വേഷണം. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓടിപ്പോയ യുവാവ് പിന്നാലെ ഒളിവിൽ പോയി.
ബൈക്ക് വാടകയ്ക്ക് എടുത്ത ആൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നു സൂചനയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ലഹരി ഉപയോഗത്തിനു ശേഷമാണോ ബൈക്ക് ഓടിച്ചതെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു.
ബൈക്കിലെത്തുമ്പോൾ ഇയാളുടെ കൈവശം ഒരു ചുവന്ന ബാഗുമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]