കുടിയേറ്റങ്ങളുടെ കാലം കഴിഞ്ഞുവെന്നും കേരളം ഇനി ഇന്നൊവേഷന്റെ സ്വന്തം നാടായി മാറണമെന്നും പ്രശസ്ത ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സ്ട്രാറ്റജിസ്റ്റ് ഡോ. ആന്റണി എ.
തോമസ് (ടോണി തോമസ്). കൊച്ചി ലെ മെറിഡിയനിൽ മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 3.0ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്നൊവേഷനും സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കും ഇനി ബെംഗളൂരുവിലേക്ക് പോകേണ്ടതില്ല. കേരളത്തിന് മുന്നേറാനുള്ള ചരിത്ര മുഹൂർത്തമാണിത്.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചും അതിന് നമുക്ക് കഴിയണം.
കേരളം ടൂറിസത്തിൽ മാത്രമല്ല സുന്ദരം, പ്രശ്നങ്ങളില്ലാതെ നിക്ഷേപത്തിലും സുന്ദരമാകണം. ഒരുകാലത്ത് കേരളത്തിന്റെ ചരിത്രം കുടിയേറ്റങ്ങളുടേതായിരുന്നു.
ഇനിയത് ഇന്നൊവേഷന്റേതാകണം. ഞങ്ങളെപ്പോലുള്ളവർ അവസരങ്ങൾ തേടി പുറത്തേക്കുപോയി..
ഇനിയുള്ള തലമുറ കേരളത്തിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ സമ്പാദ്യം ബിസിനസ് 3.0 സമ്മിറ്റിന് ഡോ.
ടോണി തോമസ്, ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് ഡി. പ്രജിത് കുമാർ, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.
സനിൽ, കെഎൽഎം ആക്സിവ എന്റെ നാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ഷിബു തെക്കുംപുറത്ത്, ഡിജിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ് തുടങ്ങിയവർ ചേർന്ന് തുടക്കംകുറിച്ചു.
താരിഫ് യുദ്ധം, വെല്ലുവിളികൾ നിറഞ്ഞ പശ്ചാത്തലത്തിലെ ബിസിനസ്, സമ്പദ്വളർച്ചയിലും ഇന്നൊവേഷനിലും സിഎസ്ആറിന്റെ പങ്ക്, ബിസിനസ് വളർച്ചാസ്ഥിരത ഉറപ്പാക്കാൻ ടെക്നോളജി അപ്ഡേറ്റിന്റെ പ്രസക്തി, മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യയുടെ വളർച്ച, എഐ യുഗത്തിലെ സ്റ്റാർട്ടപ്പുകൾ, ജിഎസ്ടി 2.0 തുടങ്ങിയ വിഷയങ്ങളിലാണ് സമ്മിറ്റിൽ പാനൽ ചർച്ചകൾ.
നെസ്റ്റ് ഗ്രൂപ്പ് സിഎഫ്ഒ ജയരാജ് കുളങ്ങര, ട്രാവൻകൂർ കോക്കോടഫ്റ്റ് മാനേജിങ് ഡയറക്ടർ മഹാദേവൻ പവിത്രൻ, ബൈജൂസിന്റെ മുൻ സിഇഒയും എഡ്സ്റ്റാർട്ട് സ്റ്റാർട്ടപ്പ് കൺസൾട്ടിങ് ആൻഡ് അഡ്വസൈറി സ്ഥാപക സിഇഒയുമായ അർജുൻ മോഹൻ, കെഎൽഎം ആക്സിവ എന്റെ നാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ഷിബു തെക്കുംപുറത്ത്, ഓൾട്ടിവേറ്റ് സിഇഒ അലി അബു ഹസൻ, ഡിജിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ്, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ, ബിഎസ്ഇ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.ജി.
സെന്തിൽവേലൻ, കെഎൽഎം ആക്സിവ വൈസ് പ്രസിഡന്റ് എറിൻ ലിസ്ബേത്ത് ഷിബു, നന്തിലത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, അന്ന കിറ്റെക്സ് ഗ്രൂപ്പ് ഡയറക്ടർ ജെഫ് ജേക്കബ്, സാപ്പിയർ സഹസ്ഥാപകൻ കെ.എസ്. ജ്യോതിസ്, ഗ്രീൻ പെപ്പർ സിഇഒ കൃഷ്ണകുമാർ തുടങ്ങിയവർ വിവിധ പാനൽ ചർച്ചകളിൽ സംസാരിക്കും.
ബിയോണ്ട് സ്നാക്ക് സ്ഥാപകനും മാനേജിഘ് ഡയറക്ടറുമായ മാനസ് മധു, കെഎൽഎം ആക്സിവ സിഇഒ മനോജ് രവി, ക്രൈറ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദാദു ഇഫ്ലു റഹ്മാൻ, ജിഎസ്ടി നിയമവിദഗ്ധൻ അഡ്വ.കെ.എസ്.
ഹരിഹരൻ, സംസ്ഥാന ജിഎസ്ടി ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി അംഗം കെ.എം. ജോൺ തുടങ്ങിയവരും വിവിധ പാനൽ ചർച്ചകളിൽ സംസാരിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

