
കൊച്ചി∙ ഓണവിപണിയിലേക്ക് ഗാര്‍ഹിക വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പുതിയ ഉല്‍പ്പന്നനിര അവതരിപ്പിച്ച് ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ്. ടര്‍ബിഡിറ്റി സെന്‍സ് ചെയ്യുന്ന വാഷിങ് മെഷീനുകളാണ് കമ്പനി പുതുതായി അവതരിപ്പിക്കുന്നത്. ഇവ ചര്‍മ്മ സംരക്ഷണത്തിന് തുണികളില്‍ നിന്ന് 50 ശതമാനം അധികം ഡിറ്റര്‍ജന്റുകള്‍ നീക്കം ചെയ്യുകയും തുണികള്‍ വേഗത്തില്‍ നിറം മങ്ങുന്നതിനെ ചെറുക്കുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പടുന്നു. ഫില്‍റ്ററുകള്‍ വൃത്തിയാക്കുന്നതിനെ കുറിച്ച് ഓര്‍മിപ്പിക്കുകയും എളുപ്പത്തില്‍ ഷെഡ്യൂളുകള്‍ തയാറാക്കുകയും ചെയ്യുന്ന എഐ സംവിധാനമുള്ള സ്മാര്‍ട്ട് എസികളും ഉൽപ്പന്ന നിരയിലുണ്ട്.
എഐ പിന്തുണയും വൈദ്യുതി ലാഭവും
വെദ്യുതി ലാഭിക്കാന്‍ സഹായിക്കുന്ന 5-സ്റ്റാര്‍ റേറ്റിങുളള ഉൽപ്പന്ന നിരയും ബ്രാന്‍ഡ് ഒരുക്കിയിട്ടുണ്ട്.
പുതിയ വുഡ് ഫിനിഷ്, മള്‍ട്ടിപ്പിള്‍ മാര്‍ബിള്‍ ഫിനിഷുകളില്‍ എസികളും വുഡ് ഫിനിഷ്, ഗ്ലാസ് ഫിനിഷ്, സ്റ്റീല്‍ ഫിനിഷ്, ഫ്ളോറല്‍ ഫിനിഷ് എന്നിവയില്‍ റഫ്രിജറേറ്ററുകളും ലഭ്യമാണ്.
ഉൽപ്പന്ന നിരയില്‍ പകുതിയിലധികവും എഐ പിന്തുണയുള്ളവയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 40-50 ശതമാനം വളര്‍ച്ചയാണ് കമ്പനിക്കുള്ളത്.
ഇത്തവണ ഓണത്തിന് മുന്‍ വര്‍ഷത്തെക്കാള്‍ 45 ശതമാനം വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയന്‍സസ് ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമല്‍ നന്ദി പറഞ്ഞു.
216 ലിറ്ററില്‍ മുതല്‍ 600 ലിറ്റര്‍ വരെയുള്ള ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുള്, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളില്‍ 6.5 കിലോഗ്രാം മുതല്‍ 10 കിലോഗ്രാം വരെയും എസികള്‍ 1.5 ടണ്‍ മുതല്‍ 3 ടണ്‍ വരെയും എയര്‍ കൂളറുകള്‍ 37 ലിറ്റര്‍ മുതല്‍ 100 ലിറ്റര്‍ ശേഷി വരെയും ശേഷികളിൽ ലഭ്യമാണ്.
ഓണം ഓഫർ
ഓണാഘോഷത്തിന്റെ ഭാഗമായി10 ഗ്രാം സ്വര്‍ണ നാണയങ്ങള്‍ നേടാനവസരമുണ്ട്. കമ്പനിയുടെ ഗോള്‍ഡന്‍ ഓണം ഓഫര്‍ ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ്. 12,000 രൂപ വരെയുള്ള കാഷ്ബാക്ക് ആനുകൂല്യങ്ങള്‍, സീറോ ഡൗണ്‍ പെയ്മെന്റും ലളിതമായ ഇഎംഐയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒപ്പം അഞ്ചു വര്‍ഷം വരെയുള്ള സമഗ്ര വാറന്റിയും ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]