
1 ദിവസം,11 പുതിയ ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്
കോഴിക്കോട്: മലബാറിൽ മൂന്നു ജില്ലകളിലായി ഫെഡറൽ ബാങ്ക് പതിനൊന്നു പുതിയ ശാഖകൾ തുറന്നു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പുഴക്കാട്ടിരി, കുന്നുംപുറം, തെയ്യാല, ചട്ടിപറമ്പ, വെളിയങ്കോട്, പട്ടിക്കാട്, പൂക്കോട്ടൂർ, കുമ്പിടി, കോട്ടോപ്പാടം, കമ്പളക്കാട്, വെള്ളമുണ്ട എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ തുറന്നത്.
ബാങ്കിന്റെ കോഴിക്കോട് സോണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ശാഖകളുടെ ഔദ്യോഗിക ഉദ്‌ഘാടനം ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ നിർവ്വഹിച്ചു. ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ ഇക്ബാൽ മനോജ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
നൂതന സാമ്പത്തിക സേവനങ്ങളും വ്യക്തിഗത ഉത്പന്നങ്ങളും ഏവർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ശാഖകളുടെ വിപുലീകരണമെന്നും ഇതോടെ ഫെഡറൽ ബാങ്കിന് കേരളത്തിൽ 623 ശാഖകളായിയെന്നും ശാലിനി വാര്യർ അറിയിച്ചു. രാജ്യത്തുടനീളമുള്ള ശാഖകളുടെ എണ്ണം 1584 ആയിട്ടുണ്ട്.
English Summary:
Federal Bank expands its reach in Kerala with the opening of 11 new branches in a single day, strengthening its commitment to the state’s economic growth and providing enhanced banking services across the Malabar region. This expansion significantly boosts Federal Bank’s presence across Kerala and India.
2ov761oke5tusbje9tobcka0cr mo-business-federalbank mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-business-financial-services mo-business