ഇത്തവണ കേന്ദ്ര ബജറ്റ് ഞായറാഴ്ചയാണ്. എങ്കിലും, ഓഹരി വിപണി തുറന്നുതന്നെ പ്രവർത്തിക്കും.
ബജറ്റ് പ്രഖ്യാപനങ്ങളോട് ഓഹരി നിക്ഷേപകർക്ക് തൽസമയം പ്രതികരിക്കാനും പറ്റും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇന്ത്യൻ ഓഹരി വിപണിയുടെ പ്രകടനത്തിനും ഏറെ പ്രസക്തിയുണ്ട്.
കേന്ദ്ര ബജറ്റും ഓഹരി സൂചികയും തമ്മിൽ എങ്ങനെയാണ് എന്നു ചരിത്രം നോക്കാം.
2016 മുതൽ 10 വർഷം എടുത്താൽ ആകെ മൂന്നു വർഷം മാത്രമേ നിഫ്റ്റി പച്ച തൊട്ടിട്ടുള്ളൂ. അതായത് പത്തിൽ ഏഴു വർഷത്തിലും ബജറ്റ് ദിനത്തിൽ ഓഹരി വിപണി നഷ്ടമാണ് രേഖപ്പെടുത്തിയത്.
2017, 2021, 2022 എന്നീ മൂന്നു വർഷമാണ് സൂചിക മുന്നേറ്റം നടത്തിയത്.
പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ബജറ്റ് ദിനത്തിൽ സൂചിക പച്ച തൊട്ടാൽ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട് എന്നതാണ്.
അതായത് 2021ൽ 4.74 ശതമാനം കുതിപ്പ് നിഫ്റ്റി നടത്തി. 2017ൽ 1.81%.
2022ൽ 1.37 ശതമാനവും. കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്താൽ സൂചിക ഏഴു വർഷവും നഷ്ടം നേരിട്ടെങ്കിലും അതിൽ അഞ്ചു വർഷവും നഷ്ടം ഒരു ശതമാനത്തിൽ താഴെയായിരുന്നു.
രണ്ടുവർഷം മാത്രമേ ഒരു ശതമാനത്തിലധികം നഷ്ടം സംഭവിച്ചിട്ടുള്ളൂ. പത്തു വർഷത്തിനടിയിലെ ഏറ്റവും കൂടിയ നഷ്ടം 2020 ൽ രേഖപ്പെടുത്തിയ 2.51 ശതമാനമായിരുന്നു.
2009ൽ രേഖപ്പെടുത്തിയ 5.8 ശതമാനം നഷ്ടമാണ് ബജറ്റ് ദിവനത്തിലെ ഏറ്റവും വലിയ വീഴ്ച.
25 വർഷത്തെ കണക്കെടുത്താൽ 15 വർഷത്തിലും ബജറ്റ് ദിവസം നിഫ്റ്റി ചുവന്നു. അതേസമയം 25 വർഷത്തിൽ 16ലും ബജറ്റ് ദിവസം നിഫ്റ്റി ഒരു ശതമാനം ചാഞ്ചാട്ടമേ നേരിട്ടിട്ടുള്ളൂ എന്നും കണക്കുകൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

