കൊച്ചി∙ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തലപ്പത്ത് മാറ്റമുണ്ടാകുമെന്ന സൂചനകളെത്തുടർന്ന് സ്വർണം, വെള്ളി വിലകളിലുണ്ടായ ഇടിവ്, ഇവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന
(ഇടിഎഫ്)കളുടെ യൂണിറ്റ് വിലകളിലുണ്ടാക്കിയത് വൻ തകർച്ച. നാളുകളായി റോക്കറ്റുപോലെ വില കുതിച്ചതിനാൽ നിക്ഷേപകർ ലാഭമെടുക്കാൻ തിടുക്കംകൂട്ടിയതാണ് ഇത്ര വലിയ ഇടിവിലേക്കു നയിച്ചത്.
ജനുവരിയിൽ വെള്ളിവിലയിൽ 42% വർധനയാണുണ്ടായത്. കഴിഞ്ഞ വർഷം 200 ശതമാനത്തിലധികവും.
സ്വർണത്തിന് രാജ്യാന്തര തലത്തിൽ ജനുവരിയിൽ മാത്രം 15% നേട്ടമുണ്ടായി. സാമ്പത്തിക വിദഗ്ധരും നിക്ഷേപകരുമെല്ലാം ഇത്തരത്തിലൊരു തിരുത്തൽ ഇടിഎഫുകളിൽ നാളുകളായി പ്രതീക്ഷിച്ചിരുന്നു.
ഒറ്റദിവസം സംഭവിച്ച വലിയ തിരുത്തൽ നിക്ഷേപാവസരമായി കാണണമോ, അതോ ഇടിവിന്റെ തുടക്കമാണോ എന്ന ആശയക്കുഴപ്പം നിക്ഷേപകർക്കിടയിലുണ്ട്. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ വിലയേറിയ ലോഹങ്ങളുടെ ഇടിഎഫുകൾ മികച്ച നിക്ഷേപ ഉൽപന്നങ്ങളാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
18 MINUTES AGO 30 MINUTES AGO 51 MINUTES AGO രാജ്യാന്തര വിപണിയിൽ സിൽവർ ഔൺസിന് 14% ഇടിവു നേരിട്ടപ്പോൾ സിൽവർ ഇടിഎഫുകളിലെ ഇടിവ് 24% വരെയാണ്. എസ്ബിഐ സിൽവർ ഇടിഎഫ് ഇന്നലെ 22% ഇടിഞ്ഞു.
കൊട്ടക് സിൽവർ ഇടിഎഫിൽ 20 ശതമാനമാണു തകർച്ച. നിപ്പോൺ ഇന്ത്യ സിൽവർ ബീസ് 18.6% തകർച്ച നേരിട്ടു.
ഗോൾഡ് ഇടിഎഫുകളിലും 10 ശതമാനത്തിനു മുകളിൽ തകർച്ചയുണ്ട്. നിപ്പോൺ ഇന്ത്യ ഗോൾഡ് ഇടിഎഫിന്റെ ഇന്നലത്തെ ഇടിവ് 11%.
ഐസിഐസിഐ പ്രുഡൻഷ്യൽ ഗോൾഡ് ഇടിഎഫ് 8% ഇടിഞ്ഞു. ഐസിഐസിഐ സിൽവർ ഇടിഎഫിന്റെ ഇടിവ് 23 ശതമാനമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

