കൊച്ചി ∙ എഐ സൃഷ്ടിച്ച ആഗോള വിപ്ലവത്തിൽ മലയാളി ടെക്കി അശ്വിൻ ശ്രീനിവാസന്റെ
നേടിയത് 450 കോടി ഡോളർ (41,397 കോടി രൂപ) വിപണി മൂല്യം. അശ്വിനും യുഎസ് പൗരൻ ജെസി ഷാങ്ങും ചേർന്ന് മൂന്നു വർഷം മുൻപാണ് സ്റ്റാർട്ടപ് ആരംഭിച്ചത്.
എഐ അധിഷ്ഠിത ഉപഭോക്തൃ സേവനങ്ങൾ ലഭ്യമാക്കുന്ന സ്റ്റാർട്ടപ്പുകളിൽ വിപണി മൂല്യത്തിലും യുഎസിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ‘ഡെക്കഗൺ’ ഒന്നാം നിരയിൽ ഇടം പിടിച്ചു.
2025ൽ ‘സി’ സീരീസ് ഫണ്ടിങ്ങിൽ 13.1 കോടി ഡോളർ സമാഹരിച്ച ഡെക്കഗൺ കഴിഞ്ഞ ദിവസം സീരീസ് ‘ഡി’ ഫണ്ടിങ്ങിൽ 25 കോടിഡോളറും (ഏകദേശം 2,300 കോടി രൂപ) സമാഹരിച്ചു. വിപണി മൂല്യം 6 മാസത്തിനിടെ മൂന്നിരട്ടിയായി.
എഐ അധിഷ്ഠിത ടെക്സ്റ്റ്, വോയ്സ് ചാറ്റ് ബോട്ടുകളും അനുബന്ധ സേവനങ്ങളുമാണു ഡെക്കഗൺ നൽകുന്നത്. 18 MINUTES AGO 30 MINUTES AGO 51 MINUTES AGO തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ പഠന ശേഷം അശ്വിൻ (30) ഉപരിപഠനം നടത്തിയതു യുഎസിലാണ്.
എഐസിസി മുൻ സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണന്റെയും സെന്റ് തെരേസാസ് കോളജ് ഇംഗ്ലിഷ് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ.പ്രീതി ശ്രീനിവാസന്റെയും മകനാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

