തിരുവനന്തപുരം ∙ നാളെ അവതരിപ്പിക്കുന്ന പരിഗണിക്കാനായി നീണ്ട പട്ടികയുമായി സംസ്ഥാന സർക്കാർ.
കേന്ദ്ര മന്ത്രി നിർമല സീതാരാമനു നൽകിയ കത്തിൽ 29 ആവശ്യങ്ങളാണ് മന്ത്രി
അക്കമിട്ടു നിരത്തിയിരിക്കുന്നത്. സംസ്ഥാനം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനാൽ കേരളത്തിനു വേണ്ടി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണിത്.
പ്രധാന ആവശ്യങ്ങൾ:
9 MINUTES AGO
30 MINUTES AGO
41 MINUTES AGO
∙ വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസനങ്ങളായ റെയിൽ കണക്ടിവിറ്റി, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്, സീ ഫുഡ് പാർക്ക്, ലോജിസ്റ്റിക്സ് ആൻഡ് ഫിഷ് ലാൻഡിങ് സെന്റർ.
∙ കേരളത്തിനായി 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്. ∙ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഇടനാഴി.
∙ റബർ അധിഷ്ഠിത എൻജിനീയറിങ്, ഭക്ഷ്യ സംസ്കരണം, സമുദ്രോൽപന്ന മൂല്യാധിഷ്ഠിത ശൃംഖലകളുടെ ശാക്തീകരണം എന്നിവയ്ക്ക് പദ്ധതി. ∙ ഇക്കോ കൾചറൽ സർക്കീറ്റുകളും മെഡിക്കൽ ടൂറിസം ഹബ്ബുകളും വികസിപ്പിക്കാൻ പദ്ധതി.
∙ വിഴിഞ്ഞം- ചവറ – കൊച്ചി തീരമേഖലയെ ബന്ധിപ്പിച്ച് റെയർ എർത്ത് കോറിഡോർ
∙ മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികൾക്കായി 1000 കോടി രൂപയുടെ പ്രത്യേക സഹായം. ∙ മുതിർന്ന പൗരരുടെ സംരക്ഷണം ഉറപ്പാക്കാനും പ്രവാസികളെ നാട്ടിൽ പുനരധിവസിപ്പിക്കാനും പ്രത്യേക പാക്കേജുകൾ
∙ നെല്ല് സംഭരണ കേന്ദ്രങ്ങളും മില്ലുകളും സ്ഥാപിക്കുന്നതിന് സപ്ലൈകോയ്ക്ക് 2000 കോടി
∙ 1000 കോടി രൂപ നിക്ഷേപിച്ച് റബർ വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കണം.
∙ തേയില, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ മൂല്യവർധനയ്ക്കും ബ്രാൻഡിങ്ങിനും പ്രത്യേക പാക്കേജ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

