കൊച്ചി ∙ രാജ്യത്തെ വമ്പൻ കപ്പൽ നിർമാണശാലയായി (സിഎസ്എൽ) വളർത്തിയ സിഎംഡി മധു എസ്.നായർ പടിയിറങ്ങുന്നു. സിഎസ്എലിന്റെ ഖ്യാതി ആഗോള തലത്തിലേക്കു വ്യാപിപ്പിച്ച അദ്ദേഹം സിഎംഡി സ്ഥാനത്തു 10 വർഷം പൂർത്തിയാക്കിയ ശേഷമാണ് ഇന്നു പദവിയൊഴിയുന്നത്.
പുതിയ സിഎംഡിയെ നിയമിക്കുംവരെ സിഎസ്എൽ ഫിനാൻസ് ഡയറക്ടർ വി.ജെ.ജോസ് ചുമതല വഹിക്കും.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ‘ഐഎൻഎസ് വിക്രാന്ത്’ നിർമിച്ചതുൾപ്പെടെ സിഎസ്എലിന്റെ പ്രശസ്തി വാനോളം ഉയർത്തിയ ശേഷമാണു പടിയിറക്കം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കേന്ദ്ര സർക്കാർ നിർണായകമായി കരുതുന്ന ഷിപ് ബിൽഡിങ് – ഷിപ് റിപ്പയർ മേഖലയിൽ ഇന്ത്യയുടെ മുഖമായി സിഎസ്എലിനെ മാറ്റാൻ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.
8 MINUTES AGO 41 MINUTES AGO 44 MINUTES AGO അദ്ദേഹം മാർക്കറ്റിങ് മേധാവിയായിരുന്ന കാലത്താണ് സിഎസ്എൽ യൂറോപ്പും വടക്കേ അമേരിക്കയും ഉൾപ്പെടെ ആഗോള വിപണികളിലേക്കു വളർന്നത്. ആദ്യ ഹൈഡ്രജൻ ഇന്ധന കപ്പൽ, സ്വയം നിയന്ത്രിത കപ്പൽ നിർമാണ പദ്ധതികൾക്കും അദ്ദേഹം തുടക്കമിട്ടു.
സിഎസ്എൽ 2017ൽ ഐപിഒയിലൂടെ ലിസ്റ്റഡ് കമ്പനിയായി മാറിയതും അദ്ദേഹത്തിനു കീഴിലാണ്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

