കൊച്ചി ∙ എൽഐസിയുടെ 32,370 കോടി രൂപ അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപിക്കാൻ കേന്ദ്രം തന്ത്രങ്ങൾ മെനഞ്ഞുവെന്ന് വാഷിങ്ടൻ പോസ്റ്റ് ആരോപിക്കുമ്പോഴും മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾ അദാനി കമ്പനികളിലെ അവരുടെ നിക്ഷേപങ്ങൾ അടുത്തകാലത്ത് കൂട്ടിയിട്ടുണ്ടന്നു രേഖകൾ വ്യക്തമാക്കുന്നു.
ഒക്ടോബറിൽ അവസാനിച്ച 12 മാസത്തിനിടെ അദാനി ഗ്രൂപ്പ് 10 കടപ്പത്രങ്ങളാണ് ഇറക്കിയത്. ഇവയിൽ 5 കടപ്പത്രങ്ങളുടെ കാലാവധി 10, 15, 17, 19 വർഷങ്ങൾ ആണ്.
ഈ ദീർഘകാല കടപ്പത്രങ്ങളിൽ മുഖ്യമായും നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത് എൽഐസി, ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി, നിപ്പോൺ എഎംസി, എസ് ബിഐ മ്യൂച്വൽ ഫണ്ട്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, അസീം ഇൻഫ്രാ എന്നീ വലിയ കമ്പനികളാണ്.
ഈ മാസം അദാനി ട്രാൻസ്മിഷന്റെ ഒരു ഉപകമ്പനി ഇറക്കിയ 17 വർഷം കാലാവധിയുള്ള 995 കോടിയുടെ കടപ്പത്രങ്ങളിലെ മുഖ്യ നിക്ഷേപകർ നിപ്പോൺ മ്യൂച്വൽ ഫണ്ട്, ഐഐഎഫ്സിഎൽ എന്നിവയാണ്. അദാനി ഗ്രൂപ്പ് നേരത്തെ ദീർഘകാല കടപ്പത്രങ്ങളിലൂടെ ഫണ്ട് സമാഹരിക്കാൻ വിദേശ വിപണികളെയാണ് ആശ്രയിച്ചിരുന്നത്.
എന്നാൽ പല ഗ്രൂപ്പ് കമ്പനികളുടെയും റേറ്റിങ് ആഭ്യന്തര റേറ്റിങ് ഏജൻസികൾ കൂട്ടിയതിനാൽ ഗ്രൂപ്പ് ഇപ്പോൾ ആഭ്യന്തര വിപണിയിലാണ് കടപ്പത്രങ്ങൾ ഇറക്കുന്നത്.
പല അദാനി കമ്പനികളുടെയും റേറ്റിങ് ഇപ്പോൾ ട്രിപ്പിൾ എയോ, ഡബിൾ എ പ്ലസോ ആണ്. അദാനി കമ്പനികളിൽ നിക്ഷേപമിറക്കാൻ സർക്കാർ സമ്മർദം ഉണ്ടായി എന്ന വാർത്ത എൽഐസി നിഷേധിച്ചിരുന്നു.
കമ്പനികളിലെ നിക്ഷേപങ്ങൾക്ക് വളരെ വ്യക്തമായ നയങ്ങൾ ഉണ്ടെന്നും അതനുസരിച്ചാണ് നിക്ഷേപങ്ങൾ നടത്തുന്നതെന്നും എൽഐസി അവകാശപ്പെടുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

