
ദീപാവലി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ എൽ പി ജി സിലിണ്ടർ സൗജന്യമായി നൽകുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ (പിഎംയുവൈ) ഗുണഭോക്താക്കൾക്കാണ് സൗജന്യമായി എൽപിജി സിലിണ്ടറുകൾ നൽകുന്നത്.
പിഎംയുവൈയുടെ കീഴിൽ സജീവമായ കണക്ഷനുള്ളവർക്ക് ഈ സൗജന്യ എൽപിജി സിലിണ്ടറുകൾക്ക് അർഹതയുണ്ട്. ഈ ഗുണഭോക്താക്കൾ അവരുടെ ആധാർ എൽപിജി കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിച്ചുറപ്പാക്കണം.
ഗ്യാസ് ഏജൻസി വഴി ഇ-കെവൈസി നൽകിയവർക്ക് മാത്രമേ ഈ സൗജന്യം ലഭിക്കുകയുള്ളൂ. ഉപഭോക്താക്കൾ എൽ പി ജി സിലിണ്ടർ വാങ്ങുമ്പോൾ മുഴുവൻ വിലയും നൽകേണ്ടിവരും.
തുടർന്നുള്ള 3-4 ദിവസത്തിനുള്ളിൽ അടച്ച തുക അവരുടെ അക്കൗണ്ടിലേക്ക് തിരികെ നൽകും. 2016-ൽ ആരംഭിച്ച ഈ പദ്ധതി പാവപ്പെട്ടവരും ദരിദ്രരുമായ സ്ത്രീകളെ സഹായിക്കാൻ ലക്ഷ്യമിടുന്നു. കണക്ഷനുകൾ ഡെപ്പോസിറ്റ് ഇല്ലാതെയും സാധാരണ വിലയേക്കാൾ 300 രൂപ കുറവിലുമാണ് നൽകുന്നത്.
വീടുകളിൽ എൽപിജി കണക്ഷനില്ലാത്ത പ്രായപൂർത്തിയായ സ്ത്രീകൾക്ക് പിഎംയുവൈ പദ്ധതി പ്രകാരം കണക്ഷൻ ലഭിക്കും. ആദ്യ കണക്ഷൻ സൗജന്യമായാണ് നൽകുന്നത്.
പട്ടികജാതി-പട്ടികവർഗക്കാർക്കും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്കും പ്രധാനമന്ത്രി ആവാസ് യോജന, അന്ത്യോദയ അന്ന യോജന എന്നിവയുടെ ഗുണഭോക്താക്കൾക്കും തേയില തോട്ടം തൊഴിലാളികൾക്കും ആദിവാസികൾക്കും ഈ കണക്ഷൻ ലഭിക്കാൻ അർഹതയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]