
യാത്രാ രംഗത്ത് കേരളം ആസ്ഥാനമായുള്ള മുൻനിര കമ്പനിയായ അക്ബർ ട്രാവൽസ് പുതിയ ട്രാവൽ പോർട്ടൽ അവതരിപ്പിക്കുന്നു. എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ളതാണ് ഈ പുതിയ പോർട്ടൽ എന്ന് അക്ബർ ട്രാവൽസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.
കെ വി അബ്ദുൾ നാസർ അറിയിച്ചു. പോർട്ടലിന്റെ പുതിയ പതിപ്പായ അക്ബർ ട്രാവൽസ് ഡോട്ട് കോം ഓഗസ്റ്റ് 15ന് ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിൽ സാന്നിധ്യം
ഉപയോക്താക്കൾക്ക് തനിയെ യാത്രകൾ തെരഞ്ഞെടുക്കാനും ആസൂത്രണം ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനുമുൾപ്പടെയുള്ള കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാനാകുന്ന സേവന ഫീച്ചറുകൾ ആണ് പുതിയ പോർട്ടലിന്റെ പ്രത്യേകത.
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ആരംഭിച്ച അക്ബർ ട്രാവൽസ് ഇന്ന് ലോകമെമ്പാടും സേവനങ്ങൾ എത്തിക്കുന്നുണ്ട്. 1978ല് സ്ഥാപിതമായ അക്ബർ ട്രാവൽസ് ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ നെറ്റ്വർക്ക് ആണെന്ന് അബ്ദുൾ നാസർ പറഞ്ഞു.
ഗൾഫ് കുടിയേറ്റ കാലത്ത് ആയിരക്കണക്കിന് മലയാളികൾക്ക് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ അവസരം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 120ൽ അധികം അയാട്ട
അംഗീകൃത ശാഖകൾ വഴിയും അംഗീകൃത സബ് ഏജന്റ് മാരുടെ സഹായത്തോടെയുമാണിത് സാധ്യമാകുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു.
യാത്രാ മേഖലയ്ക്ക് പുറമേ ആരോഗ്യം, വിദ്യാഭ്യാസം, ഐടി, ഫോറിൻ എക്സ്ചേഞ്ച്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലേക്കു കൂടി പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. പൊന്നാനിയിലാണ് അക്ബർ ഗ്രൂപ്പിന്റെ ആശുപത്രിയുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]