പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയ വേദിയായ ഏഷ്യ പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (അപെക്) ഉച്ചകോടിക്കിടെയാണ് ട്രംപിന്റെ വാക്കുകൾ.
മോദിയോട് ആദരവാണുള്ളതെന്ന് പറഞ്ഞ ട്രംപ്, അദ്ദേഹത്തെ ‘ഏറ്റവും സുന്ദരനായ വ്യക്തി’ എന്നും വിശേഷിപ്പിച്ചു.
ഇന്ത്യയുമായി വ്യാപാരക്കരാർ ഉടൻ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു. മോദിയുടെ നേതൃപാടവത്തെയും ആഗോളതലത്തിൽ ഇന്ത്യയുടെ ഉയരുന്ന പ്രസക്തിയെയും ട്രംപ് പുകഴ്ത്തി.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചെമ്മീൻ, വസ്ത്ര കയറ്റുമതിക്കമ്പനികളുടെ ഓഹരികളിൽ കുതിപ്പുണ്ടായി.
വസ്ത്രമേഖലയിലെ ഗോകൽദാസ് എക്സ്പോർട്സ്, പേൾ ഗ്ലോബൽ ഇൻഡസ്ട്രീസ് എന്നിവ വ്യാപാരത്തിനിടെ ഒരുഘട്ടത്തിൽ 4 ശതമാനത്തോളവും റെയ്മണ്ട് ലൈഫ്സ്റ്റൈൽ 2 ശതമാനവും ഉയർന്നു. കേരളം ആസ്ഥാനമായ കിറ്റെക്സിന്റെ നേട്ടം 1.68 ശതമാനം.
സമുദ്രോൽപന്ന കയറ്റുമതിരംഗത്തെ അപെക്സ് ഫ്രോസൻ ഫുഡ്സ്, കോസ്റ്റൽ കോർപ്പറേഷൻ, അവന്തി ഫീഡ്സ് എന്നിവ 2-4 ശതമാനം നേട്ടമുണ്ടാക്കി.
ഇന്നത്തെ വ്യാപാരം അവസാന സെഷനിലേക്ക് കടക്കുമ്പോൾ കേരളക്കമ്പനിയായ കിങ്സ് ഇൻഫ്ര 0.35% ഉയർന്നാണ് വ്യാപാരം ചെയ്യുന്നത്.
ഇന്ത്യൻ വസ്ത്ര, സമുദ്രോൽപന്ന കമ്പനികളുടെ മുഖ്യ വിപണിയായിരുന്നു യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ 50% തീരുവ ഏർപ്പെടുത്തിയതോടെ യുഎസിലേക്കുള്ള കയറ്റുമതി ഏറക്കുറെ നിലച്ചമട്ടാണ്.
വ്യാപാര ഡീൽ യാഥാർഥ്യമാകുന്നതോടെ തീരുവ 50ൽ നിന്ന് 15-16 ശതമാനത്തിലേക്ക് കുറയുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍, ഈ രംഗത്തെ എതിരാളികളായ ചൈന, ബംഗ്ലദേശ്, വിയറ്റ്നാം, ഫിലിപ്പൈൻസ്, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളേക്കാൾ മുൻതൂക്കം നേടാൻ ഇന്ത്യയ്ക്ക് കഴിയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

