വെള്ളിയുടെ വില രാജ്യത്ത് ആദ്യമായി ഒരു കിലോഗ്രാമിന് 1.50 ലക്ഷം രൂപയിലെത്തി. അനുകൂലമായ ആഗോള സൂചനകളാണ് വെള്ളിയുടെ വില ഉയരുന്നതിന് വഴിയൊരുക്കിയതെങ്കിലും ഇന്ത്യയിലെ ഉൽസവ സീസൺ വെള്ളിക്കുതിപ്പിന് കരുത്ത് പകരുന്നുണ്ട്.
സ്വർണത്തിന്റെ വില വർധന പ്രധാനമായും നിക്ഷേപമെന്ന നിലയിലാണെങ്കിൽ വെള്ളിയുടെ മുന്നേറ്റത്തിന് വ്യാവസായിക പ്രാധാന്യം കൂടിയുണ്ട്.
സോളാർ മേഖലയിലും വൈദ്യുതി വാഹനങ്ങളുടെ നിർമാണത്തിലും എഐയുടെയും മൊബൈൽ ഫോണുകളുടെയുമൊക്കെ രംഗത്തും വെള്ളിക്ക് ആവശ്യകതയുണ്ട്. ഇവയുടെ ഉപയോഗം കൂടി വരുമ്പോഴും മറ്റ് പല ലോഹങ്ങളുടെയും ഉപോൽപന്നം മാത്രമായ വെള്ളിയുടെ ഉൽപാദനം പരിമിതമാണ്.
ഇതാണ് വെള്ളിയുടെ പ്രധാന്യം വർധിപ്പിക്കുന്നത്.
ഭൗമരാഷ്ട്രീയ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി സ്വർണ വില ചാഞ്ചാടുന്നതു പോലെ വെള്ളിവില മാറിമറിയാത്തതിന് ഒരു കാരണം ഉയരുന്ന വ്യാവസായിക ആവശ്യമാണ്. എന്നു മാത്രമല്ല ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ അനിശ്ചിതത്വമുണ്ടാക്കുന്നത് വെള്ളിയുടെ വില ഇനിയും ഉയരുന്നതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വർണത്തേക്കാൾ ചെലവ് കുറവ്
കഴിഞ്ഞ ഒരു മാസത്തിനിടെ വെള്ളിയുടെ വിലയില്‍ 16.5 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
ഇന്ത്യയിൽ ഉൽസവകാലത്ത് വെള്ളിയുടെ ആവശ്യം ഉയരാറുണ്ട്. ആളുകൾ വെള്ളിപ്പാത്രങ്ങളും വെള്ളി ആഭരണങ്ങളും നാണയങ്ങളുമൊക്കെ വാങ്ങുന്നത് ഇതോടനുബന്ധിച്ചാണ്.
ആഭരണമായും വെള്ളിക്ക് ഡിമാൻഡ് കൂടുന്നു. ഇക്കാരണങ്ങളാൽ വെള്ളിക്ക് ഈ ദീപാവലി സീസണിൽ ഒരു കിലോയ്ക്ക് 1.70 ലക്ഷം രൂപ വരെ വിലയെത്തിയേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]