മുംബൈ∙ രാജ്യത്തിന്റെ കരുതൽ സ്വർണശേഖരം വീണ്ടും ഉയർന്നു. കോവിഡ്സമയത്തെക്കാൾ ഒരുശതമാനത്തിലേറെയാണ് ഉയർച്ച. കോവിഡിന് ശേഷം ലോകരാജ്യങ്ങളെല്ലാം സ്വർണശേഖരം ഉയർത്തിയിട്ടുണ്ട്. പണപ്പെരുപ്പം, സാമ്പത്തികമാന്ദ്യ സൂചന, റഷ്യ–.യുക്രെയ്ൻ യുദ്ധം തുടങ്ങിയ പ്രതിസന്ധികൾ നിലനിൽക്കുന്നതിനാലാണ് സ്വർണ കരുതൽ ശേഖരം ഉയർത്തുന്നത്.
റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം ആകെ വിദേശധന കരുതൽ ശേഖരത്തിന്റെ 7.36 ശതമാനമാണ് സ്വർണത്തിന്റെ മൂല്യം. 3.67 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ശേഖരത്തിലുള്ളത്. 2020 ജനുവരിയിൽ ഇത് ആകെ ശേഖരത്തിന്റെ 6.08 ശതമാനമായിരുന്നു. അന്നത്തെ മൂല്യം 2.02 ലക്ഷം കോടി രൂപ.
Content Highlight: Gold reserve, RBI
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]