യുക്രെയ്ന് എതിരായ സൈനിക നടപടികൾ അവസാനിപ്പിക്കാൻ വിസമ്മതിക്കുന്ന റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക നീക്കവുമായി യുണൈറ്റഡ് സ്റ്റേറ്റ്സ്. മോസ്കോയ്ക്കുമേൽ കൂടുതൽ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പുതിയ ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട
വോട്ടെടുപ്പിലേക്ക് കടക്കാൻ യുഎസ് സെനറ്റ് തീരുമാനമെടുത്തു. അന്തരിച്ച സെനറ്റ് അംഗവും റഷ്യയുടെ കടുത്ത വിമർശകനുമായിരുന്ന ലിൻഡ്സെ ഗ്രഹാമിന്റെ സ്മരണാർത്ഥമാണ് പുതിയ നിയമനിർമ്മാണം കൊണ്ടു വരുന്നത്.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഈ ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 500% തീരുവ ചുമത്തണമെന്ന് നേരത്തേ ലിൻഡ്സെ ഗ്രഹാം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, പുതിയ ബില്ലിൽ ഇത് 100 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർടികളിലെ മുതിർന്ന സെനറ്റർമാർ ഒന്നിച്ചു നിന്നുകൊണ്ടാണ് ഈ ബില്ലിന് രൂപം നൽകിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഡെമോക്രാറ്റ് നേതാക്കളായ റിച്ചാർഡ് ബ്ലുമെന്താൽ, ഷോൺ ഷാഹീൻ, റിപ്പബ്ലിക്കൻ സെനറ്റർമാരായ ഡാർലിൻ ഗ്രഹാം, കേത്തി ബ്രിറ്റ്, റോജർ വിക്കർ, ജിം റിച്ച് എന്നിവരാണ് ഈ നിയമനിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

