
തിരുവനന്തപുരം ∙ ബിഎസ് എൻഎലിനെയും മറ്റു സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളെയും അപേക്ഷിച്ച് കെ ഫോൺ ഉയർന്ന നിരക്ക് ഈടാക്കുന്നെന്നും പരാതി. പല സർക്കാർ ഓഫിസുകളും കെ ഫോണിന്റെ ഇന്റർനെറ്റ് ബില്ലടയ്ക്കാൻ മടിക്കുന്നതിനു കാരണമിതാണ്.
ബിഎസ്എൻഎൽ അടക്കമുള്ളവരുടെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചിരുന്ന ഓഫിസുകൾ, സർക്കാർ നിർദേശം കണക്കിലെടുത്ത് കെ ഫോണിലേക്ക് മാറിയിരുന്നു.
ഇതോടെ ബിൽത്തുക കൂടി. ഇത് ഓഡിറ്റ് പ്രശ്നങ്ങൾക്കും കാരണമായി.
സർക്കാർ ഉത്തരവ് കാട്ടിയാണ് ഓഡിറ്റ് നിരീക്ഷണത്തിൽനിന്നു വകുപ്പുകൾ രക്ഷപ്പെടുന്നത്.
കൊച്ചിയിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിനു സജ്ജമാകുന്ന ഒരു സർക്കാർ കെട്ടിടത്തിലേക്ക് 200 എംബിപിഎസ് വേഗമുള്ള ഇന്റർനെറ്റ് കണക്ഷന് ഒരു വർഷത്തേക്ക് 3.25 ലക്ഷം രൂപയാണ് ബിഎസ്എൻഎൽ ക്വോട്ട് ചെയ്തത്. ഒരു സ്വകാര്യ കമ്പനി 2.5 ലക്ഷവും ക്വോട്ട് ചെയ്തു.
എന്നാൽ, കെ ഫോൺ 7.5 ലക്ഷം രൂപയാണ് ക്വോട്ട് ചെയ്തത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]