
കൊച്ചി ∙ തോരാമഴ കാണുമ്പോൾ ആശങ്ക ഉയരുമെങ്കിലും രാജ്യത്തിന് ഇത് ‘നല്ല മഴക്കാല’ മാണ്. ഈ വർഷം ശരാശരിക്ക് മുകളിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ലഭിക്കുന്ന കാലവർഷം, ധാന്യ സംഭരണശാലകൾ മാത്രമല്ല, മിക്ക രാസവള കമ്പനികളുടെയും പോക്കറ്റു നിറയ്ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മഴക്കാല (ഖരീഫ്) ഭക്ഷ്യധാന്യ വിളകളുടെ ഉൽപാദനം ഈ വർഷം 1663.91 ലക്ഷം മെട്രിക് ടണ്ണിലെത്തി റെക്കോർഡിടുമെന്നാണ് കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. നല്ലൊരു മഴക്കാലത്തോടൊപ്പം, മിക്ക വിളകളുടെയും താങ്ങു വില കൂട്ടിയതും കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിക്കാൻ കർഷകരെ പ്രേരിപ്പിച്ചു.
അതോടെ വളത്തിന്റെ ആവശ്യമേറി. ആത്മനിർഭർ ഭാരത് നടപ്പാക്കുന്നതിന്റെ ഭാഗമായി വളങ്ങളുടെ ഇറക്കുമതി കുറച്ചതും രാസവള കമ്പനികളുടെ സാമ്പത്തിക നില ശക്തമാക്കി.
Image : Shutterstock/WESTOCK PRODUCTIONS
നിക്ഷേപകരെ ഈ കമ്പനികളുടെ ഓഹരികളിലേക്ക്, പ്രത്യേകിച്ച് ഓഹരി വില താഴ്ന്നു നിൽക്കുന്ന പൊതുമേഖലാ കമ്പനികളുടെ ഓഹരികളിലേക്കു വലിയ തോതിൽ ആകർഷിക്കാൻ ഇതെല്ലാം കാരണമായി. ഏതാണ്ട് 1000 കോടി രൂപയിൽ അധികം മൊത്തം വിപണി മൂല്യമുള്ള ഫാക്ട് ഉൾപ്പെടെ 8 കമ്പനികളുടെ ഓഹരികൾക്കാണ് ആവശ്യക്കാർ ഏറെ.
കോത്താരി ഇൻഡസ്ട്രിയൽ കോർപറേഷൻ, മാംഗ്ലൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്, പാരാദീപ് ഫോസ്ഫേറ്റ്സ്, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്, നാഷനൽ ഫെർട്ടിലൈസേഴ്സ്, കോറോമൻഡൽ ഇന്റർനാഷനൽ, മദ്രാസ് ഫെർട്ടിലൈസേഴ്സ് എന്നിവയാണ് മറ്റു കമ്പനികൾ. കഴിഞ്ഞ മൂന്നു മാസം കൊണ്ട് ഇവയുടെ ഓഹരി വില ശരാശരി 30% വർധിച്ചു.
∙ കോത്താരി ഇൻഡസ്ട്രിയൽ കോർപറേഷൻ: കഴിഞ്ഞ 3 മാസത്തിനകം ഓഹരി വില 150% കൂടി 146 രൂപയിൽ നിന്ന് 365 വരെ എത്തി. മേയ് 30 നു 52 ആഴ്ചകളിലെ ഏറ്റവും കൂടിയ വിലയായ 427രൂപയിൽ എത്തി.
∙ മാംഗ്ലൂർ കെമിക്കൽസ്: 103% കൂടി 141 രൂപയിൽ നിന്ന് 285 രൂപ വരെയെത്തിയിരുന്നു. ജൂൺ 3ന് 52 ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിലയായ 301 രൂപയിൽ എത്തി.
∙ പാരാദീപ് ഫോസ്ഫേറ്റ്സ്: 93% വർധിച്ചു 92 രൂപയിൽ നിന്ന് 177 രൂപ വരെ വില ഉയർന്നിരുന്നു. ജൂൺ 3 നു 52 ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിലയായ 184 രൂപയിൽ എത്തി.
∙ ഫാക്ട് : 68% കൂടി 631 രൂപയിൽ നിന്ന് 1063 രൂപ വരെ എത്തി. 2024 ജൂൺ 21 നു 52 ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിലയായ 1187 രൂപയിൽ എത്തി.
എഫ്എസിടി ഫാക്ടറി (Photo by fact.co.in)
∙ രാഷ്ട്രീയ കെമിക്കൽസ്: 36% ഉയർന്നു 120 രൂപയിൽ നിന്ന് 163 രൂപ വരെ കൂടിയിരുന്നു. 2024 ജൂലൈ 23 നു 52 ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിലയായ 245 രൂപയിൽ എത്തി.
∙ നാഷനൽ ഫെർട്ടിലൈസേഴ്സ്: 35% വർധിച്ചു 80 രൂപയിൽ നിന്ന് 108 രൂപയിൽ എത്തിയിരുന്നു. 2024 ജൂലൈ 23 നു 52 ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിലയായ 170 രൂപയിൽ എത്തി.
∙ കോറോമഡൽ ഇന്റർനാഷനൽ: 33% കൂടി 1748 രൂപയിൽ നിന്ന് 2331 രൂപയായി. മേയ് 2 നു 52 ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിലയായ 2650 രൂപയിൽ എത്തി.
∙ മദ്രാസ് ഫെർട്ടിലൈസേഴ്സ്: 30% വർധിച്ചു 74 രൂപയിൽ നിന്ന് 92 രൂപയായി.2024 ജൂലൈ 12 നു 52- ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിലയായ 134 രൂപയിൽ എത്തി. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]