
ഒരിടവേളയ്ക്കുശേഷം വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത വിമർശനങ്ങളുമായി ആഞ്ഞടിച്ച് ടെസ്ല, എക്സ്, സ്പേസ്എക്സ് എന്നിവയുടെ മേധാവി ഇലോൺ മസ്ക്. ട്രംപ് കൊണ്ടുവന്ന ‘എ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ യുഎസ് സെനറ്റ് പാസാക്കിയിരുന്നു.
ട്രംപുമായി തുറന്ന പോര്; ടെസ്ല ഓഹരി കൂപ്പുകുത്തി, മസ്കിന് നഷ്ടം 13 ലക്ഷം കോടി, ചരിത്രത്തിലെ വമ്പൻ വമ്പൻ മൂല്യത്തകർച്ച
ബില്ലിലെ ശുപാർശകൾക്കെതിരെയാണ് മസ്ക് രംഗത്തെത്തിയത്.
‘‘ശുദ്ധ വിഡ്ഢിത്തവും അങ്ങേയറ്റം വിനാശകരവും’’ എന്ന് ബില്ലിനെ വിശേഷിപ്പിച്ച മസ്ക്, ബിൽ ദശലക്ഷക്കണക്കിനാളുകളുടെ ജോലി തെറിപ്പിക്കുമെന്നും വ്യവസായങ്ങളെ തകർക്കുമെന്നും അമേരിക്കയ്ക്ക് കനത്ത നാശം സൃഷ്ടിക്കുമെന്നും പറഞ്ഞു. ഒട്ടേറെ നികുതി പരിഷ്കാരങ്ങളുമായി ട്രംപ് കൊണ്ടുവന്ന ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ രാജ്യത്തെ സോളർ, കാറ്റാടിപ്പാടം (വിൻഡ് എനർജി) തുടങ്ങിയവയിൽ നിന്നുള്ള ഊർജത്തിന് നികുതി ശുപാർശ ചെയ്യുന്നുണ്ട്.
ഫെഡറൽ ഗവൺമെന്റിന്റെ ആരോഗ്യ, ഭക്ഷ്യ സബ്സിഡിച്ചെലവുകൾ വെട്ടിക്കുറയ്ക്കാനും നിർദേശിക്കുന്ന ബില്ലിൽ പ്രതിരോധ, അതിർത്തി സംരക്ഷണച്ചെലവുകൾ കുത്തനെ കൂട്ടാനും നിർദേശമുണ്ട്. കുടിയേറ്റ വിരുദ്ധ നടപടികൾക്കും വലിയതുക നീക്കിവയ്ക്കും.
ട്രംപും മസ്കും തമ്മിൽ തെറ്റി? ട്രംപിന്റെ ‘ബ്യൂട്ടിഫുൾ നിയമം’ നിരാശാജനകമെന്ന് മസ്ക്, ഭിന്നത രൂക്ഷം,മസ്കിനെതിരെ കേസും ജൂലൈ 4നകം ബിൽ പാസാക്കണമെന്നാണ് ട്രംപിന്റെ നിർദേശം. ആരോഗ്യ (മെഡികെയ്ഡ്), ഭക്ഷ്യ (ഫുഡ് സ്റ്റാംപ്) ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനോട് ട്രംപിന്റെ പാർട്ടിയിൽ നിന്നുതന്നെ (റിപബ്ലിക്കൻസ്) എതിർപ്പ് ശക്തമാണ്.
ബിൽ നടപ്പായാൽ അത് അമേരിക്കയുടെ കടബാധ്യതയിൽ 5 ട്രില്യൻ ഡോളർ വരെ കൂട്ടിച്ചേർക്കാൻ ഇടവരുത്തുമെന്ന് മസ്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപ് ഗവൺമെന്റിന്റെ ചെലവുചുരുക്കൽ വിഭാഗമായ ഡോജിന്റെ തലപ്പത്തുനിന്ന് പടിയിറങ്ങാൻ മസ്കിനെ വഴിവച്ചതും ബിൽ സംബന്ധിച്ച അഭിപ്രായഭിന്നതയായിരുന്നു.
ട്രംപും മസ്കും തമ്മിലെ കടുത്ത വാക്പോരിനും അമേരിക്ക പിന്നീട് സാക്ഷിയായി. മസ്കിന്റെ കമ്പനികൾക്കുള്ള കരാറുകൾ റദ്ദാക്കുമെന്ന് ഇതിനിടെ ട്രംപ് ഭീഷണി മുഴക്കിയതോടെ വാക്പോരിൽ നിന്ന് മസ്ക് പിൻവലിഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]