
ഇലക്ട്രോണിക്സ് ഘടക നിർമാണത്തിൽ വമ്പൻ പ്രോത്സാഹനത്തിന് കേന്ദ്രം, തൊഴിൽ 91,600 പേർക്ക്
ന്യൂഡൽഹി∙ രാജ്യത്ത് ഇലക്ട്രോണിക്സ് ഘടക നിർമാണം പ്രോത്സാഹിപ്പിക്കാനായി 23,919 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. അടുത്ത 6 വർഷത്തിനിടെ ഇതുവഴി 91,600 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 59,350 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി കേന്ദ്രം പ്രതീക്ഷിക്കുന്നത്.
ടെലികോം, ഓട്ടമൊബീൽ, മെഡിക്കൽ ഡിവൈസസ് അടക്കം വിവിധ മേഖലകളിൽ ഈ പദ്ധതി ഗുണം ചെയ്യും. 4.56 ലക്ഷം കോടി രൂപയുടെ ഉൽപാദനം ഇതുവഴി ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ ഉൽപാദനത്തിന് തയാറാകുന്ന കമ്പനികൾക്ക് വിവിധ ആനുകൂല്യങ്ങൾ സർക്കാർ നൽകും. തൊഴിൽ സൃഷ്ടിക്കുന്നതിന്റെ തോത് വച്ച് എംപ്ലോയ്മെന്റ് ബന്ധിത ആനുകൂല്യങ്ങളുമുണ്ടാകും.
English Summary:
India’s electronics manufacturing sector will receive a significant boost. The ₹23,919 crore plan will create over 91,000 jobs and attract substantial private investment.
mo-politics-leaders-ashwinivaishnaw mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-legislature-centralgovernment 53d1g52bll8uhv0af6qgs4pl6e