രാകേഷ് ജുൻജുൻവാല അന്തരിച്ച് മൂന്ന് വർഷം കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓഹരി നിക്ഷേപ തന്ത്രങ്ങൾ എപ്പോഴും പ്രസക്തമാണെന്ന് വ്യക്തമാക്കുന്ന ചുവടുവയ്പുമായി രേഖ ജുൻജുൻവാല. പ്രമുഖ ഓഹരി നിക്ഷേപകനായിരുന്ന രാകേഷ് ജുൻജുൻവാലയുടെ അന്ത്യം 2022ൽ ആയിരുന്നു.
അദ്ദേഹം സ്ഥാപിച്ച നിക്ഷേപ കമ്പനിയായ റെയർ എന്റർപ്രൈസസിന്റെ നേതൃത്വം തുടർന്നാണ് പത്നി രേഖ ജുൻജുൻവാല ഏറ്റെടുത്തതും. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെട്ടിരുന്ന രാകേഷ് ജുൻജുൻവാലയുടെ തന്ത്രങ്ങളിലൂന്നിയാണ് തന്റെയും പ്രവർത്തനമെന്ന് വീണ്ടും വ്യക്തമാക്കുകയാണ് കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിലെ ഓഹരിപങ്കാളിത്തം ഉയർത്തി രേഖ ജുൻജുൻവാല.
മുൻഗണനാ അടിസ്ഥാനത്തിലുള്ള ഓഹരി വിൽപനയിലൂടെ (പ്രിഫറൻഷ്യൽ ഇഷ്യൂ) 6,196.5 കോടി രൂപ സമാഹരിക്കാൻ ഫെഡറൽ ബാങ്ക് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് കീഴിലെ ‘ഏഷ്യ II ടോപ്കോ XIII’ എന്ന സ്ഥാപനമാണ് ഓഹരികൾ ഏറ്റെടുക്കുക. 9.99% ഓഹരികളാണ് കൈമാറുന്നത്.
പുതിയ ഓഹരികൾ സൃഷ്ടിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ യോഗ്യരായ നിക്ഷേപകർക്ക് കൈമാറുന്നതാണ് പ്രിഫറൻഷ്യൽ ഇഷ്യൂ.
ഫെഡറൽ ബാങ്കിന്റെ നീക്കത്തിന് പിന്നാലെ ഓഹരിവില റെക്കോർഡ് ഉയരത്തിലേക്ക് മുന്നേറിയിരുന്നു. ഇന്നും എൻഎസ്ഇയിൽ ഓഹരിവില സർവകാല ഉയരം തൊട്ടു.
ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ ഓഹരിവിലയുള്ളത് 0.84% നേട്ടവുമായി 236 രൂപയിലാണ്. ബാങ്കിന്റെ വിപണിമൂല്യം 58,000 കോടി രൂപയും ഭേദിച്ചു.
ബ്ലാക്ക്സ്റ്റോണിന്റെ ചുവടുവയ്പിന് മുൻപേ െഫഡറൽ ബാങ്കിൽ ഓഹരിപങ്കാളിത്തം ഉയർത്തിയത് ഇതോടെ രേഖ ജുൻജുൻവാലയ്ക്ക് വൻ നേട്ടമാവുകയുമാണ്.
കഴിഞ്ഞ ജൂണിലെ കണക്കുപ്രകാരം (പബ്ലിക് ഷെയർഹോൾഡിങ് പാറ്റേൺ) 1.48% ഓഹരി പങ്കാളിത്തവുമായി ഫെഡറൽ ബാങ്കിന്റെ 3.6 കോടി ഓഹരികളാണ് രേഖയുടെ കൈവശമുണ്ടായിരുന്നത്. സെപ്റ്റംബർ പാദപ്രകാരം ഓഹരി പങ്കാളിത്തം 2.42 ശതമാനത്തിലേക്കും മൊത്തം ഓഹരികൾ 5.9 കോടിയിലേക്കും ഉയർന്നു.
അതായത്, കഴിഞ്ഞപാദത്തിൽ രേഖ അധികമായി വാങ്ങിയത് ഫെഡറൽ ബാങ്കിന്റെ 2.3 കോടി ഓഹരികൾ.
ഫെഡറൽ ബാങ്ക്-ബ്ലാക്ക്സ്റ്റോൺ ഡീലിന് മുന്നോടിയായി, ബ്രോക്കറേജ് സ്ഥാപനം ഐസിഐസിഐ സെക്യൂരിറ്റീസ് ഫെഡറൽ ബാങ്ക് ഓഹരികൾക്ക് 250 രൂപ ലക്ഷ്യവില (ടാർജറ്റ് പ്രൈസ്) പ്രവചിച്ചിട്ടുണ്ട്. ഭേദപ്പെട്ട
പ്രവർത്തനഫലവും പാദാടിസ്ഥാനത്തിൽ അറ്റ പലിശ മാർജിൻ (എൻഐഎം) 0.12% ഉയർന്നതും കരുത്താണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ബ്രോക്കറേജായ പിഎൽ ക്യാപിറ്റലും ഫെഡറൽ ബാങ്ക് ഓഹരിക്ക് ‘വാങ്ങൽ’ സ്റ്റാറ്റസും (ബൈ കോൾ) 250 രൂപ ടാർജറ്റ് പ്രൈസും കൊടുത്തിട്ടുണ്ട്.
അതായത്, ഫെഡറൽ ബാങ്ക് ഓഹരികളുടെ വില മുന്നേറിയേക്കാമെന്ന് ഇവ പ്രവചിക്കുന്നു.
: കേന്ദ്രത്തിന് ഒരു മുഴംമുൻപേ രേഖ ജുൻജുൻവാല; ഓഹരി വിറ്റഴിച്ച് ലാഭിച്ചത് 334 കോടി, എങ്ങനെ സാധിച്ചു? സെബിയെ പരിഹസിച്ച് മഹുവ മോയ്ത്ര
– വിശദാംശം
വായിക്കാം
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Phenomൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

