കോട്ടയം ∙ റബറിന്റെ ആഭ്യന്തര വില വീണ്ടും 200 രൂപയിൽ എത്തി. ഇന്നലെ ആർഎസ്എസ് 4നു വില കിലോഗ്രാമിന് 200 രൂപയായി. പറയുന്നു. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില 199 രൂപയായി ഉയർന്നു. ആർഎസ്എസ് 4നു ബാങ്കോക്ക് മാർക്കറ്റിൽ വില കിലോഗ്രാമിന് 200.66 രൂപയാണ്.

വിപണിയിൽ വരവ് കുറഞ്ഞതാണ് വിലയെ സ്വാധീനിക്കുന്നത്. തോട്ടങ്ങളിൽ മഴമറ ഇടുന്നത് പൂർത്തിയാകാത്തതിനാൽ ചരക്ക് വരവ് കുറവാണ്. ആഗോളതലത്തിൽ ഉൽപാദനം കുറഞ്ഞേക്കുമെന്നും വില ഇനിയും മെച്ചപ്പെട്ടേക്കാമെന്നും വിദഗ്ധർ പറയുന്നു. ചൈനയിൽ നിന്നുള്ള ഡിമാൻഡ് കൂടിയതും തായ്‌ലൻഡ് ഉൾപ്പെടെയുള്ള റബർ ഉൽപാദക രാജ്യങ്ങളിൽ മഴ ശക്തമായതുമാണു രാജ്യാന്തര വില ഉയരാൻ ഇടയാക്കിയത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Rubber prices surge to Rs 200 per kg in India, driven by reduced supply and increased global demand. Factors include low arrivals due to incomplete rain shelters and strong international markets.