വിപണിയിൽ ചരക്കെത്തുന്നത് കുറയുകയും എന്നാൽ മികച്ച ഡിമാൻഡ് ഉള്ളതും റബർ വിലയെ മുന്നോട്ട് നയിക്കുന്നു. . രാജ്യാന്തര വിലയുമായി കാര്യമായ അന്തരം ഇപ്പോഴില്ല. കൊപ്രാക്ഷാമം അവസരമാക്കിയുള്ള വെളിച്ചെണ്ണ വിലയുടെ കുതിപ്പും തുടരുകയാണ്. കൊച്ചിയിൽ ക്വിന്റലിന് 300 രൂപ കൂടി ഉയർന്നു.

ഇറക്കുമതി കുരുമുളക് കളംപിടിച്ചതോടെ കേരളത്തിന്റെ കുരുമുളകിന് വില തുടർച്ചയായി ഇടിയുന്നു. കൊച്ചിയിൽ 200 രൂപ കൂടിയിടിഞ്ഞു. കട്ടപ്പന കമ്പോളത്തിൽ കൊക്കോ വിലകളും കൽപറ്റയിൽ കാപ്പിക്കുരു, ഇ‍ഞ്ചി വിലകളും മാറിയിട്ടില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Kerala Commodity Price: Rubber price jumps, Coconut Oil continues record run, Black Pepper falls