റിലയൻസും മെറ്റയും എഐയ്ക്കു വേണ്ടി കൈകോർക്കും, റിലയന്‍സിന്റെ വിപണി മൂല്യ 20 ലക്ഷം കോടി കടന്നു. മുകേഷ് അംബാനിയുടെ റിലയൻസിന്റെ വിപണി മൂല്യം 20 ലക്ഷം കോടി രൂപ കടന്നു.
ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ഇൻകോർപ്പറേറ്റഡുമായി റിലയന്‍സ് കൈകോർക്കുമെന്ന വാർത്തയെ തുടർന്നാണ് വിപണി മൂല്യവും ഓഹരി വിലയും കുതിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന വാർഷിക പൊതു യോഗത്തിൽ മുകേഷ് അംബാനി നടത്തിയിരുന്നു. റിലയൻസിന്റെ ഉപസ്ഥാപനമായ റിലയൻസ് എന്റർപ്രൈസ് ഇന്റലിജന്റ്സ് ലിമിറ്റഡ് ഫേസ്ബുക്കിന്റെ എഐ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനാണ് പുതിയ കമ്പനി സ്ഥാപിക്കുന്നത്.
എഐ സേവനങ്ങൾ വികസിപ്പിച്ച് വിപണന വിതരണം നടത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 855 കോടി രൂപയാണ് ഇതിനുള്ള മുതൽമുടക്ക്.
പുതിയ കൂട്ടുകെട്ടിൽ 70 ശതമാനം ഓഹരി പങ്കാളിത്തവും റിലയൻസ് ഇന്റലിജന്റ്സിനാണ്. ബാക്കി 30 ശതമാനം പങ്കാളിത്തം ഫേസ്ബുക്കിനും.
റിലയൻസിന് നാഴികക്കല്ല്
സംയുക്ത സംരംഭം സംബന്ധിച്ച വാർത്ത പുറത്ത് വന്നതോടെ റിലയൻസ് ഓഹരി വില രണ്ട് ശതമാനം ഉയർന്നു.
റിലയൻസിന്റെ വിപണി മൂല്യം 20ലക്ഷം കോടി എന്ന നാഴികക്കല്ലും പിന്നിട്ടു. 1483 രൂപയാണ് ഇന്ന് ഓഹരി വില.
കഴിഞ്ഞ വ്യാപാരവേളയിൽ റിലയൻസിന്റെ വിപണി മൂല്യം 19.63 ലക്ഷം കോടി രൂപയായിരുന്നു. ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 11.56 ശതമാനവും രണ്ട് വർഷത്തിനുള്ളിൽ 31 ശതമാനവും മുന്നേറിയിട്ടുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു.
ഇക്കഴിഞ്ഞ രണ്ടാം പാദഫല വേളയിൽ റിലയൻസിന്റെ ലാഭം 9.67 ശതമാനം വാർഷിക വളർച്ചയോടെ 18,165 കോടി രൂപയിലെത്തിയിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള തീരുവത്തർക്കം തുടരുന്നതിനിടയിലാണ് യുഎസ് കമ്പനിയായ മെറ്റയും ഇന്ത്യൻ കമ്പനിയായ റിലയൻസും കൈകോർക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

