കൊച്ചി ∙ 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും (കേരള ബാങ്ക്) യോജിച്ചു സംയുക്ത ഐടി പ്ലാറ്റ്ഫോമിൽ കോർ ബാങ്കിങ് സൗകര്യം ഏർപ്പെടുത്തും. കാക്കനാട് കേരള ബാങ്കിന്റെ ആസ്ഥാനത്തു കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ചു ഫിൻടെക് ഇന്നവേഷൻ ഹബ്ബും സ്ഥാപിക്കും.
വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി സഹകരണ ബാങ്കിങ് രംഗം വികസിപ്പിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനായി കേരള ബാങ്ക് ഇന്നു രാവിലെ 10.30 ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കോർ ബാങ്കിങ് പ്രഖ്യാപനവും അദ്ദേഹം നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും.
പ്രമുഖ ഐടി കമ്പനികൾ അവതരണം നടത്തും.
കേരള ബാങ്കിന് 215000 മൊബൈൽ ബാങ്കിങ് ഉപയോക്താക്കൾ ഉണ്ടെങ്കിലും 15 ബാങ്കുകൾ ഒരുമിച്ചു കോർ ബാങ്കിങ്ങിലേക്കു മാറുന്നതു നേട്ടമാണെന്നു പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. പുറത്തു നിന്നുള്ള ഏജൻസി എല്ലാ ബാങ്കുകളുടെയും മൈഗ്രേഷൻ സംബന്ധിച്ചു സ്വതന്ത്ര ഓഡിറ്റും നടത്തിയിട്ടുണ്ട്.
ഇതെക്കുറിച്ച് 200 പേജ് വരുന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
കേരള ബാങ്കിന് 70569 കോടിയുടെ നിക്ഷേപവും 59920 കോടിയുടെ വായ്പകളും ഉണ്ടെന്നു സിഇഒ ജോർട്ടി എം.ചാക്കോ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]