
കറുകച്ചാൽ ∙ രാജ്യാന്തര വില ഉയരുമ്പോഴും ആഭ്യന്തര വില ഇടിയുന്നു. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില കിലോയ്ക്ക് 189 രൂപയാണ്.
അഗർത്തല മാർക്കറ്റിൽ 184 രൂപയും. എന്നാൽ, ഓപ്പൺ മാർക്കറ്റിൽ വില 181 രൂപയാണ്.
ഇടനിലക്കാരാണു വിലയിടിക്കുന്നതെന്നു വ്യാപാരികളും കർഷകരും പറയുന്നു.
ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4നു വില 191.20 രൂപയാണ്. ആസിയാൻ രാജ്യങ്ങളിൽ മഴ തുടരുന്നതിനാൽ രാജ്യാന്തര മാർക്കറ്റിൽ ചരക്കെത്തുന്നതു കുറവാണ്.
ഇതാണു യുഎസ് തീരുവ നിലനിൽക്കുമ്പോഴും രാജ്യാന്തര വില ഉയരാൻ കാരണമെന്നു വിദഗ്ധർ പറയുന്നു. ഫീൽഡ് ലാറ്റക്സ് വിലയും ഇടിഞ്ഞ് 184 രൂപയിൽ എത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]