
അദാനി ഗ്രൂപ്പിനു കീഴിലെ അദാനി പോർട്സ് നിയന്ത്രിക്കുന്ന തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് 9-ാം മാസംതന്നെ കുറിച്ചത് ചരിത്രനേട്ടം. കൈയെത്തിപ്പിടിക്കണമെന്നു നിശ്ചയിച്ച ലക്ഷ്യങ്ങൾ റെക്കോർഡ് വേഗത്തിലാണ് തുറമുഖം മറികടന്നത്.
പ്രവർത്തനം ആരംഭിച്ച് ആദ്യ ഒരുവർഷത്തിനകം 3 ലക്ഷം ടിഇയു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം.
എന്നാൽ, 9 മാസത്തിനകം തന്നെ വിഴിഞ്ഞം കൈകാര്യം ചെയ്തത് 10 ലക്ഷത്തിലധികം (ഒരു മില്യൻ) കണ്ടെയ്നറുകൾ. ഇത് അഭിമാന നിമിഷമാണെന്ന്, തുറമുഖത്ത് സംഘടിപ്പിച്ച ആഘോഷച്ചടങ്ങിൽ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ.
വാസവൻ പറഞ്ഞു. തുറമുഖത്തിന്റെ രണ്ടാംഘട്ട
നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും റെയിൽ കണക്ടിവിറ്റിയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
2024 ഡിസംബർ 3ന് ആയിരുന്നു വിഴിഞ്ഞം തുറമുഖം വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങിയത്. ഇതിനകം 26 വമ്പൻ കപ്പലുകൾ ഉൾപ്പെടെ 460ലേറെ വെസ്സലുകൾ എത്തി.
ലോകത്തെ ഏത് വലിയ തുറമുഖത്തോടും കിടപിടിക്കുന്ന പ്രവർത്തനമാണ് ഇക്കാലയളവിൽ വിഴിഞ്ഞം കാഴ്ചവച്ചത്. അദാനി പോർട്സിന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം സജ്ജമാക്കിയത് വലിയ കരുത്തായെന്നാണ് വിലയിരുത്തൽ.
എംഎസ്സി പലോമ പോലുള്ള വമ്പൻ കപ്പലുകൾ തുറമുഖത്തെത്തിയതും സവിശേഷതയായി.
വിഴിഞ്ഞം തുറമുഖത്തിന് 18.5 മീറ്റർ സ്വാഭാവിക ആഴമുണ്ട്. അതായത്, ഡ്രെജിങ് (ആഴംകൂട്ടൽ പ്രവർത്തനം) നടത്താതെതന്നെ വമ്പൻ കപ്പലുകൾക്ക് നേരിട്ട് തുറമുഖത്ത് അടുക്കാനാകും.
വിഴിഞ്ഞം പൂർണ സജജ്മാകുന്നതോടെ ഇന്ത്യയിൽ നിന്ന് നേരിട്ടും തിരിച്ചും യൂറോപ്പ്, ആഫ്രിക്ക, യുഎസ്, കിഴക്കനേഷ്യ എന്നിവിടങ്ങളിലേക്ക് ചരക്കുകൾ കയറ്റിഅയക്കാനാകും. നിലവിൽ ഇന്ത്യ ഇതിനായി പ്രധാനമായും ആശ്രയിക്കുന്നത് കൊളംബോ, ദുബായ്, സിംഗപ്പുർ തുടങ്ങിയ വിദേശ തുറമുഖങ്ങളെയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]