
‘ഹര് ഘര്‍ ലാഖ്പതി’യിലൂടെ ആർക്കും ലക്ഷപ്രഭുവാകാം! ചെറിയ നിക്ഷേപത്തിലൂടെ വലിയ നേട്ടം
കോടിപതി, ലക്ഷപ്രഭു എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസം. സാധാരണക്കാരന് ഇതൊന്നും സാധിക്കില്ല എന്ന ചിന്താഗതി മാറേണ്ട സമയം കഴിഞ്ഞു. ചെറിയ നിക്ഷേപത്തിലൂടെ ലക്ഷ പ്രഭുവായാലോ.. എസ്ബിഐ ആണ് ഉപഭോക്താക്കളെ ലക്ഷപ്രഭുവാക്കാനൊരുങ്ങുന്നത്. അതിനായി പുതിയ ഹര് ഘര്‍ ലാഖ്പതി’ നിക്ഷേപ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഹര് ഘര്‍ ലാഖ്പതിയുടെ പ്രത്യേകതകള്‍ അറിയാം.
ഹര് ഘര്‍ ലാഖ്പതി
ഹര് ഘര്‍ ലാഖ്പതി ആവര്‍ത്തന നിക്ഷേപ (ആര്‍ഡി) പദ്ധതിയാണ്. എല്ലാ മാസവും ചെറിയ നിക്ഷേപം നടത്തി മികച്ച റിട്ടേണ്‍ നേടാനുള്ള അവസരമാണിത് ഒരുക്കുന്നത്.
യോഗ്യത
കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ചേരാം. 10 വയസിന് താഴെയുള്ള കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കോ, നിയമപരമായ രക്ഷിതാക്കള്‍ക്കോ അക്കൗണ്ട് ആരംഭിക്കാം.
നിക്ഷേപ കാലയളവ് 3 മുതല്‍ 10 വര്‍ഷം വരെ
എല്ലാ മാസവും തെരഞ്ഞെടുക്കുന്ന ദിവസം നിക്ഷേപിക്കണം. ഉപഭോക്താവ് അക്കൗണ്ട് തുറക്കുന്ന സമയമുള്ള പലിശ നിരക്കിനെ അടിസ്ഥാനമാക്കിയാകും പ്രതിമാസ തുക നിശ്ചയിക്കുക.
പലിശ
പൊതുജനങ്ങള്‍ക്ക് 6.75% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് 7.25% വരെയാണ്. എസ്ബിഐ ജീവനക്കാരാണെങ്കില്‍ 8% വരെയാണ് പലിശ ലഭിക്കുക.
ഗഡുക്കള്‍ അടയ്ക്കാതിരുന്നാല്‍
തുടര്‍ച്ചയായി 6 ഗഡുക്കള്‍ ലഭിച്ചില്ലെങ്കില്‍ അക്കൗണ്ട് അവസാനിപ്പിക്കുകയും ബാക്കി തുക അക്കൗണ്ട് ഉടമയുടെ ലിങ്ക് ചെയ്ത സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയും ചെയ്യും.
English Summary:
Achieve your Lakhpati dreams with SBI’s Har Ghar Lakhpati! Earn high returns with small monthly investments through this recurring deposit scheme. Learn more about eligibility, interest rates, and maturity benefits.
ao4v1ignv5g4ffkikloov2afe mo-business-interestrate mo-business-financiialplanning mo-business-personalfinance 2fa5rb7hbqfap03h4e48cf762-list mo-business-investment 7q27nanmp7mo3bduka3suu4a45-list mo-business-sbi