ചെറുതോണി(ഇടുക്കി) • ജല അതോറിറ്റി വിനോദ സഞ്ചാരികൾക്കായി അതിഥി മന്ദിരങ്ങൾ ഒരുക്കുന്നു. അധിക വരുമാനം ലക്ഷ്യമിട്ടാണ് പദ്ധതി.
ആദ്യത്തെ ഗെസ്റ്റ് ഹൗസുകൾ ചെറുതോണിയിലും പൈനാവിലും മാർച്ച് 15ന് തുറക്കും. ജലശുദ്ധീകരണ ശാലകൾക്കും ടാങ്കുകൾക്കും മുകളിലും താഴെയുമായിട്ടാണ് ഈ മുറികൾ എന്നതാണ് സവിശേഷത.
72 ലക്ഷം രൂപ ചെലവിട്ടാണ് അതിഥി മന്ദിരങ്ങൾ നിർമിച്ചത്. മാർച്ച് 15 മുതൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും താമസിക്കാം.
ചെറുതോണി അണക്കെട്ടിനു അഭിമുഖമായാണ് അതിഥി മന്ദിരം.
15 ലക്ഷം ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിന് മുകളിലായി 2 സ്യൂട്ട് റൂമുകളും 4 ഡീലക്സ് റൂമുകളും. 200 പേർക്ക് ഇരിക്കാവുന്ന ‘പെരിയാർ’ എന്ന കോൺഫറൻസ് ഹാളുമുണ്ട്.
ഇടുക്കി ഡാമിന്റെ കാഴ്ച്ച ആസ്വദിക്കാം. പാർക്കിങ് സൗകര്യമുണ്ട്.
ഇടുക്കി മെഡിക്കൽ കോളജിനു പിന്നിലൂടെയുള്ള വഴിയിലൂടെ ഇവിടെ എത്താം.
പൈനാവ്
2.5 ലക്ഷം ലീറ്റർ ശേഷിയുള്ള പ്ലാന്റിനു താഴെയായി 3 സ്യൂട്ട് റൂമുകളും 2 സാധാരണ മുറികളുമുണ്ട്. പൈനാവ് ടൗണിൽ എസ്ബിടിയുടെ എതിർ വശത്താണ് ഗെസ്റ്റ് ഹൗസ്.
പാർക്കിങ് സൗകര്യമുണ്ട്.
വാടക
സ്യൂട്ട് റൂമുകൾക്ക് 3,000 രൂപയാണ് ദിവസ വാടക. സാധാരണ റൂമുകൾക്ക് 1,000 രൂപ.
കോൺഫറൻസ് ഹാളിന് ഒരു ദിവസം 10,000 രൂപ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

