അമേരിക്ക അടിക്കടി ഭീഷണി മുഴക്കുന്നതല്ലാതെ ഇതുവരെ ചൈനയ്ക്കുമേൽ തീരുവയാഘാതം അടിച്ചേൽപ്പിച്ചിട്ടില്ല. ചൈനയെ പിണക്കിയാൽ ടോയ്ലറ്റ് പേപ്പർ പോലും കിട്ടാത്ത സ്ഥിതിയാകുമെന്ന് യുഎസിന് അറിയാം.
അത്രയ്ക്ക് ആശ്രയത്വമാണ് യുഎസിന് ചൈനയോടുള്ളത്. എന്നാൽ, ഇന്ത്യയെ പിണക്കിയാലോ?
ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ പ്ലാനർ ഡി.
മുത്തുക്കൃഷ്ണൻ എക്സിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. യുഎസുമായുള്ള ബന്ധം പൂർണമായും നിലച്ചാലും ചൈനയ്ക്ക് ‘ഒരു ചുക്കുമില്ലെ’ന്ന് മുത്തുക്കൃഷ്ണൻ പറയുന്നു.
ഇന്ത്യയല്ല, ചൈനയും റഷ്യയുമാണ് ആത്മനിർഭർ. ചൈന സ്വയംപര്യാപ്തവും സ്വയാശ്രിതവുമാണ്.
യുഎസ് എത്ര കടുത്ത നിലപാടെടുത്താലും പിടിച്ചുനിൽക്കാൻ ചൈനയ്ക്ക് പറ്റും.
US is yet to implement tariffs on China and keeps on postponing it. As someone pointed out, US would not even have toilet rolls to use, if China stops supplying.
Huge dependency on China by US. China wouldn’t care if it’s commercial relationship with US breaks.
China is self…
അമേരിക്കയും യൂറോപ്പും മറ്റ് നിരവധി രാജ്യങ്ങളും ഒന്നിച്ചെതിർത്തിട്ടും റഷ്യ മുന്നോട്ടുതന്നെ പോകുകയാണെന്നും മുത്തുക്കൃഷ്ണൻ ഓർമിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള റഷ്യൻ ആസ്തികൾ പല രാജ്യങ്ങളും മരവിപ്പിച്ചു.
കടുത്ത ഉപരോധം ഏർപ്പെടുത്തി. അതൊക്കെ തരണം ചെയ്തു വളരുകയാണ് റഷ്യ.
ചൈനയെ നമുക്കൊട്ടും വിശ്വസിക്കാനാവില്ല.
ഇന്ത്യയിലേക്കുള്ള കയറ്റുമതി വേണ്ടെന്ന് ചൈന തീരുമാനിച്ചാൽ നമ്മളാകെ സ്തംഭിച്ചുപോകും. ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപന്നങ്ങളിൽ പോലും ഇപ്പോഴും ചൈനീസ് അസംസ്കൃതവസ്തുക്കളുണ്ട്.
ഇനി നമ്മൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാലും പ്രതിരോധ രംഗത്ത് തിരിച്ചടിയുണ്ടാകും. കാരണം, നമ്മുടെ ഏറ്റവും വലിയ പ്രതിരോധ സ്രോതസ്സാണ് റഷ്യ.
ഇന്ത്യയ്ക്ക് ഇപ്പോൾ വിശ്വസിക്കാവുന്ന ഒരേയൊരു പ്രതിരോധ പങ്കാളിയേയുള്ളൂ, അതു റഷ്യയാണ്.
ഓപ്പറേഷൻ സിന്ദൂറിൽ തുറുപ്പുചീട്ടായിരുന്ന എസ്-400 വ്യോമപ്രതിരോധ സംവിധാനം റഷ്യയാണ് നമുക്കു തന്നത്. ആഗോളതലത്തിൽ ദുഷ്കരമായ സ്ഥിതിയിലാണ് യഥാർഥത്തിൽ ഇന്ത്യ.
സ്വയംപര്യാപ്തമാകാൻ ഇനിയും കഴിഞ്ഞിട്ടില്ല. മാനുഫാക്ചറിങ്ങിൽ എങ്ങുമെത്തിയില്ല.
ലോകത്തെ എല്ലാ രാജ്യങ്ങളും ചേർന്ന് ഒറ്റപ്പെടുത്തിയാലും ചൈനയും റഷ്യയും പിടിച്ചുനിൽക്കും. നമ്മുക്ക് തുറുപ്പുചീട്ടുകളൊന്നുമില്ല.
മറ്റു രാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയുമാണ്.
ഇന്ത്യ വലിയൊരുശക്തിയായി മാറേണ്ടതുണ്ടെന്നും മുത്തുക്കൃഷ്ണൻ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]