
കൊച്ചി∙ കുട്ടികൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടങ്ങളിലൊന്നായ സോഫ്റ്റ് പ്ലേ ഏരിയയുമായി ലുലു ഫൺട്യൂറ. 30,000 ചതുരശ്രഅടി വിസ്തീർണത്തിൽ കൊച്ചി ലുലുമാളിലെ മൂന്നാം നിലയിലാണ് ‘ഫൺലാൻഡ്’.
നടൻ അർജുൻ അശോകൻ ഫൺലാൻഡ് ഉദ്ഘാടനം ചെയ്തു. ഭാര്യ നികിതയ്ക്കും മകൾ ആൻവിക്കുമൊപ്പമാണ് താരമെത്തിയത്.
മകൾക്കൊപ്പം താരവും റൈഡുകളും ഗെയിമിങ്ങ് സോണുകളും ആസ്വദിച്ചു. നൂറിലധികം ഗെയിം ആക്ടിവിറ്റികളും ഗെയിം സോണുമാണ് ഇവിടെയുള്ളത്.
ഷോപ്പിങ്ങിനൊപ്പം കുട്ടികളുടെ വിനോദവും മാളിൽ ഒരുക്കുകയാണ് ഫൺലാൻഡ്. ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലും മറ്റു സ്റ്റോറുകളിലും കുട്ടികൾക്കൊപ്പം ഷോപ്പിങ്ങിന് എത്തുന്നവർക്ക് കുട്ടികളെ ഫൺലാൻഡിൽ സ്വതന്ത്രമായും സുരക്ഷിതമായും കളിക്കാൻ വിടാം.
കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കുചേരാവുന്ന ഗെയിം ഏരിയയുമുണ്ട് ഫൺലാൻഡിൽ.
അഞ്ച് നിലകളിലായി ഒരുങ്ങുന്ന ഫൺലാൻഡിന്റെ ഗ്രൗണ്ട് ഫ്ളോറിൽ മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കായി കിഡ്സ് സോണാണ്. ഇവിടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗെയിമിൽ പങ്കെടുക്കാം.
നാല് നിലകളിലായി ഒരുങ്ങിയ സൂപ്പർ ഫൺ ഏരിയയിൽ 99 മുതൽ 155 സെന്റീമിറ്റർവരെ ഉയരമുള്ള കുട്ടികൾക്കുള്ള കളിയിടമാണ്. സ്പൈഡർ വെബ്, പത്തോളം സ്ലൈഡുകൾ, സ്പേസ് ഷിപ്പ്, പല വിധ ഗെയിം ആൻഡ് ആക്ടിവിറ്റി സോണുകൾ, മ്യൂസിക്കൽ ഇൻസ്ട്രുമെൻസ്, ബാസ്ക്കറ്റ് ബോൾ, ബോളിങ്, ഹാമർ, ഫയറിങ്, റോപ്പ് ക്ലൈംബിങ് തുടങ്ങിയ ഗെയിമുകളുമുണ്ട്.
ലുലു ഫൺ ട്യൂറയുടെ ഗെയിം കാർഡ് ഉപയോഗിച്ചും റീചാർജ് ചെയ്തും ഫൺലാൻഡിൽ പ്രവേശിക്കാം.
ഒരുമണിക്കൂറാണ് ഫൺലാൻഡിലെ പ്രവേശന പരിധി. ഗെയിം കാർഡ് റീചാർജ് ചെയ്തും ശേഷവും ഗെയിം കളിക്കാം.
ചടങ്ങിൽ കൊച്ചി ലുലു റീജണൽ ഡയറക്ടർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു ഇന്ത്യ ഹൈപ്പർ മാർക്കറ്റ്സ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു ഫൺട്യൂറ ഇന്ത്യ ജനറൽ മാനേജർ അംബികാപതി, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ഓപ്പറേഷൻസ് മാനേജർ ഒ.
സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]