ന്യൂഡൽഹി ∙ 6 വർഷത്തിനിടയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ എണ്ണം ഇരട്ടിയിലേറെ ആയപ്പോൾ ഡെബിറ്റ് കാർഡ് ഇടപാടുകളിൽ ഏകദേശം 65% ഇടിവുണ്ടായതായി റിസർവ് ബാങ്കിന്റെ പേയ്മെന്റ് സിസ്റ്റംസ് റിപ്പോർട്ട്. ഓൺലൈനായി ഉൽപന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനാണ് ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ ഭൂരിഭാഗവും, അതേസമയം എടിഎം വഴി പണം പിൻവലിക്കാനും അടിസ്ഥാന ഇടപാടുകളും നടത്താനാണ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതെന്ന് ആർബിഐ ചൂണ്ടിക്കാട്ടി.
യുപിഐ ഇടപാടുകളിലെ കുതിപ്പാണ് ഡെബിറ്റ് കാർഡുകൾക്ക് തിരിച്ചടിയായത്.
നിലവിൽ രാജ്യത്തെ പണമിടപാടുകളുടെ 84% യുപിഐ വഴിയാണ് നടക്കുന്നത്. 2025 ജൂണിലെ കണക്കനുസരിച്ച് 11.12 ക്രെഡിറ്റ് കാർഡുകളും 100.52 കോടി ഡെബിറ്റ് കാർഡുകളും രാജ്യത്തുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

