ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പീയൂഷ് പാണ്ഡെയെ പ്രകാശ് വർമ അനുസ്മരിക്കുന്നു
ഫാമിലി, ആൾക്കൂട്ടം,
ഇമോഷൻസ്… ഇതിൽ നിന്നാണ് പീയൂഷ് പാണ്ഡെ എന്നും പ്രചോദനമുൾക്കൊണ്ടിരുന്നത്. ഒരു കൺസെപ്റ്റിൽ എക്സൈറ്റ്മെന്റ് തോന്നിയാൽ രാവിലെ 5 നു തന്നെ അദ്ദേഹം വിളിക്കും.
ഒരു സൃഷ്ടി ഇഷ്ടപ്പെട്ടാൽ പൊട്ടിച്ചിരിച്ചു കൊണ്ടായിരിക്കും പ്രതികരണം. അത്രയും ഓപ്പണാണ് അദ്ദേഹത്തിന്റെ റിയാക്ഷൻസ്.
രാജസ്ഥാനിലെ ഗ്രാമങ്ങളിലെ പതിവ് കാഴ്ചയാണ് നിറഞ്ഞു തുളുമ്പിയ ബസുകളിലെ യാത്ര.
അത് ഫെവിക്കോളിന്റെ പരസ്യത്തിലെത്തിയപ്പോൾ അതൊരു കിടിലൻ സൃഷ്ടിയായി. അത്രയ്ക്കും റൂട്ടഡ് ആണ് പീയൂഷ്.
ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി ഒഗിൽവിയുടെ ഒരു പരസ്യം ഞാൻ ചെയ്തു. കൊൽക്കത്തിയിലെ തെരുവിലൂടെ ആളുകൾ ട്രെയിൻ പോലെ ഓടുന്നുണ്ട് അതിൽ.
അദ്ദേഹത്തിന് വലിയ ഇഷ്ടമായി.
പിന്നീട് ഹച്ചിനുവേണ്ടിയും വൊഡാഫോണിന്റെ സൂസുവുമെല്ലാം ചെയ്തപ്പോഴും നൽകിയ പിന്തുണ വളരെ വലുതാണ്. സർഗപരമായ ഒരിടം എന്നും ഒരുക്കി തന്നു പ്രിയപ്പെട്ട
പീയൂഷ്. അന്ത്യനാളുകളിൽ മുംബൈയിലെ ആശുപത്രിയിൽ പോയി കണ്ടിരുന്നു.
പ്രണാമം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

