മലയാളിയായ പ്രശാന്ത് വാരിയരുടെ ക്യൂർ ഡോട്ട് എഐ സ്റ്റാർട്ടപ്പിന് ബിൽ ഗേറ്റ്സിന്റെ ഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്ന് ഏകദേശം 73 കോടി രൂപയുടെ (80 ലക്ഷം ഡോളർ) ഗ്രാന്റ്റ് ലഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ചെസ്റ്റ് എക്സ്-റേ പരിശോധിച്ച് ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന സംവിധാനമാണ് ക്യൂർ ഡോട്ട് എഐയുടേത്.
പട്ടാമ്പി സ്വദേശിയായ പ്രശാന്ത് വാരിയരുടെ സ്ഥാപനം മുംബൈ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
പരമ്പരാഗത ഇമേജിങ് സംവിധാനമില്ലാത്ത സ്ഥലങ്ങളിൽ നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് ക്ഷയരോഗം, ന്യുമോണിയ തുടങ്ങിയവ കണ്ടുപിടിക്കാം. എഐ ഉപയോഗിച്ചു സിടി സ്കാനുകളുടെ പ്രാഥമിക പരിശോധന നടത്തുന്ന സംവിധാനം ക്യൂർ ഡോട്ട് എഐ തിരുവനനന്തപുരം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു.
സാധാരണ ചിത്രങ്ങൾ കംപ്യൂട്ടറിനു മനസിലാക്കാൻ കഴിയുമെങ്കിലും സിടി സ്കാൻ, എക്സ്റേ റിപ്പോർട്ടു കൾ പോലുള്ളവ വിലയിരുത്തുക എളുപ്പമല്ല.
തിരക്കുള്ള ആശുപത്രികളിൽ എത്തുന്ന രോഗികളിൽ ഗുരുതരമായ കേസുകൾ അതിവേഗം കണ്ടെത്താൻ ക്യൂർ എഐ സഹായിക്കും.
ക്ലിനിക്കൽ ഇമേജുകളുടെ ഏറ്റവും വലിയ മൾട്ടിമോഡൽ ഡേറ്റ ബേസ് ഈ ഗ്രാന്റ് ഉപയോഗിച്ച് തയാറാക്കുമെന്ന് പ്രശാന്ത് വാരിയർ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

