വിചിത്രമായ ശീലങ്ങളുള്ള രാജ്യമാണ് പാക്കിസ്ഥാൻ. സാമ്പത്തിക – രാഷ്ട്രീയ രംഗത്ത് പാക്കിസ്ഥാന്റെ പല നീക്കങ്ങളും കണ്ട് ലോകം അമ്പരന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടി ഇത്തരത്തിലൊന്നായിരുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനൊപ്പം ദാവോസിൽ ലോക നേതാക്കളുമായി ചർച്ച നടത്താൻ പാക്ക് സേനാ മേധാവി അസിം മുനീറും എത്തിയത് കണ്ട് പലരും നെറ്റി ചുളിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ പാക്ക് സേനയ്ക്ക് എത്രത്തോളം സ്വാധീനമുണ്ടെന്നതിന്റെ തെളിവാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിൽ കോടികൾ മുടക്കി ട്രംപിന്റെ ഗാസ സമാധാന ബോർഡിൽ ചേരാനുള്ള തീരുമാനത്തിടെയാണ് നീക്കമെന്നതും ശ്രദ്ധേയം.
ദാവോസിലെത്തിയ പാക്ക് പ്രതിനിധികൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, അസർബൈജാൻ പ്രസിഡന്റ് ഇൽഹം അലിയേവ്, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. പാക്കിസ്ഥാൻ അസർബൈജാനുമായി കൂടുതൽ അടുക്കുന്നത് ഇന്ത്യൻ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ.
തുർക്കി–പാക്കിസ്ഥാൻ ഇന്ത്യവിരുദ്ധ അച്ചുതണ്ടിലെ പുതിയ താരമാണ് അസർബൈജാൻ. ഖാലിസ്ഥാൻ വാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് അസർബൈജാന്റേതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ബുള്ളറ്റ് പ്രൂഫ് സുരക്ഷ എന്തിന്
അതേസമയം, ദാവോസിൽ അസിം മുനീർ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചാണ് എത്തിയതെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്.
ദാവോസിലെ യോഗങ്ങൾക്ക് ശേഷം ഷെഹബാസ് ഷെരീഫും തുർക്കി പ്രതിരോധ മന്ത്രി ഹക്കാൻ ഫിദാനും തമ്മില്‍ സംസാരിക്കുന്ന ഒരു വീഡിയോയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. സംഗതി വൈറലായെങ്കിലും ചർച്ചകൾ പോയത് മറ്റൊരു വഴിക്കാണ്.
അസിം മുനീറിന്റെ വസ്ത്രത്തിനുള്ളിൽ നിന്ന് തള്ളിനിൽക്കുന്ന ബുള്ളറ്റ് പ്രൂഫ് വെസ്റ്റിലാണ് ആളുകളുടെ കണ്ണുടക്കിയത്.
Asim Munir wearing bulletproof jacket while on his high profile visit to Davos ?
Khauf 🔥
ലോക നേതാക്കൾ പങ്കെടുക്കുന്ന ഇത്രയും സുരക്ഷയുള്ള വേദിയിൽ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചതിന്റെ യുക്തിയാണ് ആളുകൾ ചോദ്യം ചെയ്യുന്നത്. ഇത്തരം വേദികളിൽ പോലും ബുള്ളറ്റ് പ്രൂഫ് ഇടാൻ മാത്രം പേടിച്ചാണോ പാക്ക് സേനാ മേധാവി ജീവിക്കുന്നതെന്നും ചിലർ ചോദിക്കുന്നു.
ഇക്കാര്യത്തിൽ പാക്ക് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
സേനാ മേധാവിക്കെന്താ കാര്യം
എന്നാൽ ഇതൊന്നുമല്ല സാമ്പത്തിക ലോകത്ത് ചർച്ചയായത്. രാഷ്ട്രത്തലവന്മാരും സാമ്പത്തിക വിദഗ്ധരും സംരംഭകരും പങ്കെടുക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ ഒരു സേനാ മേധാവിക്ക് എന്താണ് കാര്യമെന്നാണ് എല്ലാവരും ചോദിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക നയങ്ങളിൽ പാക്ക് സൈന്യം ഇടപെടുന്നത് സാധാരണ കാര്യമാണ്. പല വമ്പൻ കമ്പനികളും സൈന്യത്തിന്റെ നിയന്ത്രണത്തിലുമാണ്.
സൈന്യവും സർക്കാരും സംയുക്തമായാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്ന് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള നീക്കമാണ് അസിം മുനീർ നടത്തിയതെന്നാണ് വിലയിരുത്തൽ. എന്നാൽ പാക്ക് സർക്കാര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന സന്ദേശമാണ് ലോകത്തിന് കിട്ടിയതെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

