അദാനി ഗ്രൂപ്പിന് കീഴിലെ മുഖ്യ കമ്പനികളിലൊന്നായ അദാനി ഗ്രീൻ എനർജിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ ഫ്രഞ്ച് ഊർജ കമ്പനിയായ ടോട്ടൽ എനർജീസ്. നിലവിൽ 19 ശതമാനമാണ് ഓഹരി പങ്കാളിത്തം.
ഇതിൽ 6% ഓഹരികൾ വിറ്റഴിച്ച് ഏകദേശം 10,000 കോടി രൂപയാകും ടോട്ടൽ എനർജീസ് സമാഹരിക്കുക. രണ്ട് ഉപസ്ഥാപനങ്ങൾ വഴിയാണ് ഇപ്പോൾ ടോട്ടൽ എനർജീസ് അദാനി ഗ്രീൻ എനർജിയിലെ ഓഹരികൾ കൈവശംവച്ചിരിക്കുന്നത്.
ടോട്ടൽ എനർജീസ് റിന്യൂവബിൾസ് ഇന്ത്യൻ ഓഷൻ ലിമിറ്റഡിന് 15.58%, ടോട്ടൽ എനർജീസ് സോളർ വിൻഡ് ഇന്ത്യൻ ഓഷൻ ലിമിറ്റഡ് 3.41% എന്നിങ്ങനെ ഓഹരികളാണുള്ളത്.
2021ൽ ആയിരുന്നു ടോട്ടൽ എനർജീസ് 250 കോടി ഡോളർ (ഏകദേശം 21,000 കോടി രൂപ) ചെലവിട്ട് അദാനി ഗ്രീൻ എനർജി ഓഹരികൾ വാങ്ങിയത്. ഇന്നതിന്റെ മൂല്യം 800 കോടി ഡോളർ (72,000 കോടി രൂപ).
അതായത്, വൻ ലാഭത്തോടെയായിരിക്കും ഓഹരി വിൽപന.
അദാനി ഗ്രീൻ എനർജി തന്നെയാകും ടോട്ടൽ എനർജീസിൽ നിന്ന് ഓഹരികൾ വാങ്ങാൻ സാധ്യത. ഇക്കാര്യം ഇരു കമ്പനികളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ 1.67 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ ഇന്ന് ഉച്ചയ്ക്കത്തെ സെഷനു മുൻപായി എൻഎസ്ഇയിൽ വ്യാപാരം ചെയ്യുന്നത് 1.14% താഴ്ന്ന് 1,018.80 രൂപയിലാണ്.
2015ൽ പ്രവർത്തനം തുടങ്ങി അദാനി ഗ്രീൻ എനർജി ഇന്ത്യയിലെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി കമ്പനികളിലൊന്നാണ്. നിലവിൽ 16.6 ഗിഗാവാട്ട് ആണ് സംയോജിതശേഷി.
2030ഓടെ ഇത് 50 ഗിഗാവാട്ടിലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് അദാനി. നിലവിലെ ഓഹരി പങ്കാളിത്തം വിലയിരുത്തിയാൽ, കമ്പനിയുടെ 62.43 ശതമാനവും പ്രമോട്ടർമാരുടെ കൈവശമാണ്.
പൊതു ഓഹരി ഉടമകളുടെ കൈവശമുള്ളത് 37.57 ശതമാനം. എൽഐസി, മ്യൂച്വൽഫണ്ടുകൾ എന്നിവയ്ക്ക് യഥാക്രമം 1.64%, 1.30% എന്നിങ്ങനെയും ഓഹരി പങ്കാളിത്തമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

