ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി യുഎഇയിൽ കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
ആന്ധ്രയിലെ വിശാഖപട്ടണത്ത് ലുലു സജ്ജമാക്കുന്ന ഷോപ്പിങ് മാൾ 2028 ഡിസംബറിൽ പൂർത്തിയാക്കുമെന്ന് എം.എ. യൂസഫലി മുഖ്യമന്ത്രിയോട് പറഞ്ഞു.
വിജയവാഡയിലെ ഭക്ഷ്യസംസ്കരണ കേന്ദ്രം 3 മാസത്തിനകം പ്രവർത്തനസജ്ജമാകും. ആന്ധ്രയിലെ കർഷകർക്ക് പദ്ധതി വൻ നേട്ടമാകും.
യുഎഇയിലെത്തിയ നായിഡു വ്യവസായ, വാണിജ്യമേഖലയിലെ പ്രമുഖരെയും കണ്ടു.
വിവിധ മേഖലകളിൽ ആന്ധ്രയിലേക്ക് നിക്ഷേപപദ്ധതികൾ ആകർഷിക്കുകയാണ് ലക്ഷ്യം. വിശാഖപട്ടണത്ത് അദാനിയുമായി കൈകോർത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റാ സെന്റർ സ്ഥാപിക്കുമെന്ന് ഗൂഗിളും പ്രഖ്യാപിച്ചിരുന്നു.
ഗൂഗിളിന്റെയും ലുലുവിന്റെയും വൻ പദ്ധതി പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് കൂടുതൽ നിക്ഷേപം ഉറപ്പാക്കാനുള്ള ചന്ദ്രബാബുവിന്റെ യാത്ര.
നവംബർ 14, 15 തീയതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് യൂസഫലിയെ ചന്ദ്രബാബു നായിഡു ക്ഷണിച്ചു. ആന്ധ്രാപ്രദേശ് മന്ത്രിമാരായ ബി.സി ജനാർദ്ദൻ റെഡ്ഡി, ടി.ജി.
ഭരത്, വ്യവസായ വകുപ്പ് സെക്രട്ടറി എൻ. യുവരാജ്, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.
അഷറഫ് അലി, ലുലു ഇന്റർനാഷനൽ ഹോൾഡിങ്സ് ഡയറക്ടർ എ.വി. ആനന്ദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

