സ്വർണ വില കേരളത്തിൽ വീണ്ടും മേലോട്ട്. കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞവില ഇന്ന് രാജ്യാന്തര വിപണിയിലെ കരകയറ്റത്തിന്റെ ചുവടുപിടിച്ചാണ് കൂടിയത്.
ഗ്രാം വില 35 രൂപ ഉയര്‍ന്ന് 11,500 രൂപയും പവൻ 280 രൂപ ഉയർന്ന് 92,000 രൂപയുമായി. ഈയാഴ്ചയുടെ തുടക്കത്തിൽ പവൻ എക്കാലത്തെയും റെക്കോർഡായ 97,360 രൂപയിലും ഗ്രാം 12,170 രൂപയിലും എത്തിയിരുന്നു.
3 ദിവസംകൊണ്ട് 5,640 ഇടിഞ്ഞശേഷമാണ് ഇപ്പോൾ പവന്റെ കരകയറ്റം.
ഗ്രാം വില 705 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തരവില ഇന്നു രാവിലെ ഔൺസിന് 4,107 ഡോളറിൽ നിന്ന് 4,143 ഡോളർ വരെ ഉയർന്ന പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെ തിരിച്ചുവരവ്.
എന്നാൽ, സമ്മർദം അതിശക്തമാണ്. വില വരുംദിവസങ്ങളിൽ ചാഞ്ചാടിയേക്കാം.
കാരണങ്ങൾ ഇങ്ങനെ:
1) ട്രംപ്-ഷി കൂടിക്കാഴ്ച: വ്യാപാരയുദ്ധം അവസാനിപ്പിക്കാനും വ്യാപാരക്കരാറിൽ എത്താനുമായി യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വൈകാതെ കൂടിക്കാഴ്ച നടത്തും. ചർച്ച പോസിറ്റീവായാൽ സ്വർണവില ഇടിയും.
ഓഹരി, കടപ്പത്ര വിപണികൾ മെച്ചപ്പെടും.
2) ഷി-ട്രംപ് ചർച്ച പൊളിഞ്ഞാൽ സ്വർണവില കുതിച്ചുകയറും.
3) റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ ചർച്ചകൾക്കുള്ള നീക്കങ്ങൾ പൊളിയുന്നത് സ്വർണത്തിന് അനുകൂലമാണ്. ട്രംപ് ഇതിനിടെ റഷ്യൻ എണ്ണക്കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്.
4) യുഎസിന്റെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരും.
പണപ്പെരുപ്പം കുറഞ്ഞാൽ അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയാനുള്ള സാധ്യത തെളിയും. പലിശ കുറയുന്നത് സ്വർണത്തിന് നേട്ടമാകും.
5) പണപ്പെരുപ്പം കൂടുകയാണെങ്കിൽ പലിശനിരക്ക് പലിശ കുറയാനുള്ള സാധ്യത മങ്ങും.
ഡോളറിനും ബോണ്ടിനും (ട്രഷറി യീൽഡ്) ഇത് കരുത്താവും. സ്വർണം താഴേക്കും നീങ്ങും.
ഫലത്തിൽ സ്വർണത്തിൽ വരുംദിവസങ്ങളിൽ ചാഞ്ചാട്ടത്തിന് സാധ്യതയേറെ.
18 കാരറ്റും വെള്ളിയും
കേരളത്തിൽ ഒരുവിഭാഗം ജ്വല്ലറികൾ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ കൂട്ടി 9,505 രൂപയാക്കി. ഇവർ വെള്ളിവില ഗ്രാമിന് 170 രൂപയിൽ മാറ്റമില്ലാതെ നിർത്തി.
മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 30 രൂപ കൂട്ടി 9,460 രൂപയാണ്. ഇവരും വെള്ളിവില കൂട്ടിയില്ല; ഗ്രാമിന് 165 രൂപ.
14 കാരറ്റ് സ്വർണവില ഗ്രാമിന് 7,370 രൂപയാണ്; 9 കാരറ്റിന് 4,765 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

