
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെയും ഡൽഹിയിലെയും സ്ഥാപനങ്ങൾ
നടത്തുന്ന പശ്ചാത്തലത്തിൽ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ കനത്ത തകർച്ച. മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, ഉപകമ്പനിയായ റിലയൻസ് പവർ എന്നിവയുടെ ഓഹരികൾ 5% വീതം ഇടിഞ്ഞ് ലോവർ-സർക്യൂട്ടിലായി.
ഒരു ഓഹരി ഒരുപ്രവൃത്തിദിവസം നേരിട്ടേക്കാവുന്ന ഇടിവിന് പരിധിനിശ്ചയിച്ച് നിയന്ത്രിക്കുന്നതാണ് ലോവർ സർക്യൂട്ട്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനും റിലയൻസ് പവറിനും ഇതു 5 ശതമാനമാണ്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരിവില 360.05 രൂപയിലും റിലയൻസ് പവർ 59.70 രൂപയിലുമാണ് വ്യാപാരം ചെയ്യുന്നത്.
ഇരു കമ്പനികളുടെ ഓഹരികളും ഇന്ന് തുടക്കംമുതൽ നഷ്ടത്തിലായിരുന്നു.
പ്രതിസന്ധികളിൽ നിന്ന് മെല്ലെ കരകയറുന്നതിനിടെയാണ് അനിൽ അംബാനിക്കും റിലയൻസ് ഗ്രൂപ്പിനും കനത്ത ആഘാതവുമായി ഇ.ഡിയുടെ റെയ്ഡ്. മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി യെസ് ബാങ്കിൽ നിന്ന് 2017-19 കാലയളവിൽ 3,000 കോടി രൂപയുടെ വായ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
35 കേന്ദ്രങ്ങളിലായി അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുകയാണ്. 25ഓളം പേരെ ചോദ്യം ചെയ്തു.
അനിൽ അംബാനിക്ക് കുരുക്ക് മുറുക്കി സിബിഐ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ റെയ്ഡ്.
ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി, നാഷനൽ ഹൗസിങ് ബാങ്ക്, നാഷനൽ ഫിനാൻസ് റിപ്പോർട്ടിങ് അതോറിറ്റി (എൻഎഫ്ആർഎ), ബാങ്ക് ഓഫ് ബറോഡ എന്നിവയും അനിൽ അംബാനിക്കും കമ്പനികൾക്കുമെതിരെ ഇ.ഡിക്ക് വിവരം കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. അനിൽ അംബാനിക്കും കമ്പനിക്കുമെതിരെ
ചാർത്തുകയും ചെയ്തിരുന്നു.
ബാങ്കുകളെയും ഓഹരി ഉടമകളെയും നിക്ഷേപകരെയും പൊതുസ്ഥാപനങ്ങളെയും കബളിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെ പൊതുജനങ്ങളുടെ പണംതട്ടാൻ നീക്കം നടന്നുവെന്നാണ് ഇ.ഡിയും ആരോപിക്കുന്നത്.
യെസ് ബാങ്ക് ഓഹരികളും 1.21% നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]